Warning: session_start(): Cannot send session cookie - headers already sent by (output started at /home/ayurarogyam/public_html/common_new/header.php:2) in /home/ayurarogyam/public_html/common_new/header.php on line 4

Warning: session_start(): Cannot send session cache limiter - headers already sent (output started at /home/ayurarogyam/public_html/common_new/header.php:2) in /home/ayurarogyam/public_html/common_new/header.php on line 4
Ayurarogyam

Inside Stories

കൈ വളരുണ്ണീ കാല്‍ വളര്...

അമ്മയായാല്‍ കുഞ്ഞുങ്ങളെ കുറിച്ച് ആവലാതിയില്ലാത്തവരില്ല. പ്രത്യേകിച്ചും അവരുടെ ഭക്ഷണകാര്യങ്ങളില്‍. കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ ഏതുതരം ആഹാരമാണ് നല്‍കേണ്ടത്? എന്തൊക്കെ നല്‍കരുത്? ഏതളവില്‍ നല്‍കണം? എന്നിങ്ങനെ നൂറുനൂറു സംശയങ്ങള്‍ അമ്മമാര്‍ക്കുണ്ടാവും. കുഞ്ഞിനെ ആരോഗ്യവാനാക്കുമെന്നു കരുതി എപ്പോഴും ഭക്ഷണം നല്‍കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഏത് ഭക്ഷണം ഏതളവില്‍ എപ്പോഴൊക്കെ നല്‍കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കണം. കുഞ്ഞ് വിവിധ ഘട്ടങ്ങളിലൂടെയാണ് ശൈശവം പൂര്‍ണമാക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട പോഷകഘടകങ്ങളുടെ അളവിലും വ്യത്യാസമുണ്ടായിരിക്കും.

More...

മരിക്കുന്നവരും മരിക്കാതെ മരിക്കുന്നവരും

ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പരിമിതി എന്താണെന്നു വച്ചാല്‍, അതു തരുന്ന വിശാലമായ സാധ്യതകളെ, അറിവുകളെ എങ്ങനെ, എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞു തരാന്‍ അതിനാകില്ല എന്നതാണ്. അത് തീരുമാനിക്കുന്നത് നമ്മുടെ വിവേകമാണ്. ഏറ്റവും ചെറിയൊരുദാഹരണം പറഞ്ഞാല്‍, നമ്മുടെയെല്ലാം വീടുകളിലുള്ള കത്തി തന്നെ എടുക്കാം. ഒരേ കത്തികൊണ്ട് നമുക്ക് കറിക്കരിയാം, വിറകു വെട്ടാം അല്ലെങ്കില്‍ ആരെയെങ്കിലും വെട്ടിയോ കുത്തിയോ കൊല്ലാം. എന്തിനുപയോഗിക്കണമെന്നത് നമ്മുടെ വിവേകബുദ്ധിയാണ് തീരുമാനിക്കുന്നത്. അതുപോലെ കറിക്കരിയുമ്പോള്‍ തന്നെ, അശ്രദ്ധമായാണ് നമ്മളതുപയോഗിക്കുന്നതെങ്കില്‍ നമുക്കുതന്നെ മുറിവേല്‍ക്കാനും സാധ്യതയുണ്ട്. അങ്ങനെ മുറിവേല്‍ക്കാതെ, വളരെ ശ്രദ്ധിച്ചാണ് നമ്മളീ പ്രവൃത്തികള്‍ ചെയ്യാറുള്ളത്. കത്തി മാത്രമല്ല, ഏതൊരു വസ്തു ഉപയോഗിക്കുമ്പോഴും അതാവശ്യപ്പെടുന്ന ശ്രദ്ധ നമ്മള്‍ നല്‍കാറുണ്ട്.

More...

മഞ്ഞുകാലമായി ശ്വാസകോശരോഗം ശ്രദ്ധിക്കണം

മഞ്ഞുകാലത്ത് ഈര്‍പ്പം അധികരിക്കുന്നതും കാറ്റില്ലായ്മയും മൂലം പൂമ്പൊടികളും മറ്റു പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. അലര്‍ജിക്കും ആസ്തമയ്ക്കും ഇതു കാരണമാകും. മഞ്ഞുകാലത്ത് ശ്വാസകോശരോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കുന്നു. സിഒപിഡി ഉള്ളവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

More...

പുതുജീവിതം ഫിസിയോതെറാപ്പിയിലൂടെ

ശരീരം മുഴുവനോ ഭാഗികമായോ തളര്‍ത്തുന്ന ഒരവസ്ഥയാണ് സ്‌ട്രോക്ക്. സ്‌ട്രോക്കിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഫിസിയോതെറാപ്പിയിലൂടെ ഇതു സാധിക്കും. ശരീരത്തിന് കരുത്ത് പകരാനും പഴയജീവിതത്തിലേക്ക് തിരിച്ചുപോകാനും ഫിസിയോതെറാപ്പി സഹായകമാണ്. രോഗിയുടെ സൂക്ഷ്മമായ അപഗ്രഥനം, ആരോഗ്യസംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവയാണ് ഫിസിയോതെറാപ്പിയിലൂടെ ചെയ്യുന്നത്. ഇതിന് രോഗിയുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ പിന്തുണയും സഹകരണവും ആവശ്യമാണ്.

More...

പ്രമേഹമുള്ളവര്‍ പ്രാ തല്‍ ഒഴിവാക്കരുത്

പ്രമേഹം പിടിപെട്ടാല്‍ ജീവിതം നരകതുല്യമായി എന്നുചിന്തിക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് ഭക്ഷണപ്രിയരായ മലയാളികള്‍. നാവിന്റെ രുചിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരുടെ മനസ്‌സിനെ രോഗം മുറിവേല്‍പ്പിക്കും. പ്രമേഹത്തെ ഭയക്കരുത്. ഇതിനെ ഒരു അവസ്ഥയായി കണ്ട് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തി, വ്യത്യസ്തമായ രുചിഭേദങ്ങള്‍ പരീക്ഷിച്ച് ജീവിതം ആസ്വദിക്കാം. കൃത്യമായ ഭക്ഷണക്രമം, ക്രമമായ വ്യായാമം എന്നിവ കൊണ്ട് പ്രമേഹത്തെ മെരുക്കാം.

More...

മര്‍മ്മചികിത്സ ഫലപ്രദം

ഇന്ത്യയില്‍ വര്‍ഷത്തില്‍ 0.5 ശതമാനം എന്നതോതില്‍ പക്ഷാഘാതരോഗികള്‍ ഉണ്ടാകുന്നുണ്ട്. പക്ഷാഘാതം രോഗിയുടെ ജീവിതനിലവാരത്തെയും പ്രവര്‍ത്തനങ്ങളെയും ഏതാണ്ട് മുഴുവനായും ബാധിക്കുന്നു. പ്രത്യേകിച്ചും രോഗി കുടുംബത്തിലെ വരുമാനദായകനായാല്‍ കുടുംബംതന്നെ ദുരിതത്തിലാകുന്നത് പതിവാണ്. മാത്രമല്ല, രോഗിയും പരിചരിക്കുന്ന ബന്ധുക്കളും മാനസികമായും ശാരീരികമായും സാമ്പത്തികമായും സമ്മര്‍ദ്ദത്തിലും കേ്‌ളശത്തിലുമാകാറുണ്ട്.

More...

നിസ്‌സാരനല്ല ജീവകം സി

പുളിപ്പുള്ള പഴങ്ങളില്‍ ധാരാളം ഘടകസംയുക്തങ്ങളുണ്ട്. അതിലൊന്നാണ് ജീവകം സി. നമ്മുടെ നിലനില്‍പ്പിന് വേണ്ട ഒരു ജീവകമാണിത്. ഈ ജീവകം ഗുളികരൂപത്തില്‍ ലഭ്യമാണ്. പച്ചക്കറികള്‍, പുളിരുചിയുള്ള പഴങ്ങള്‍ എന്നിവയില്‍ ഈ ജീവകം ധാരാളമായി കാണുന്നു. വളരെ ചെറിയ അളവില്‍ മാത്രമേ ജീവകം സി ശരീരത്തില്‍ ആവശ്യമുള്ളൂ. എന്നാല്‍, ഇതില്ലാതെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല.

More...

ബിപിയ്ക്ക് ഡാഷ്ഡയറ്റ്

ഇടയ്ക്കിടെ വന്നുപോകുന്ന കഠിനമായ തലവേദന, തലചുറ്റല്‍ എന്നിവയ്ക്കു പിന്നില്‍ രകതാതിമര്‍ദവും അനുബന്ധ പ്രശ്‌നങ്ങളുമാകാം കാരണം. സോഡിയം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതുവഴി ഈ അവസ്ഥയില്‍നിന്ന് രക്ഷനേടാന്‍ നിങ്ങള്‍ക്കാകും.

More...

മദ്യംമിതമായാലുംഅര്‍ബുദം

മദ്യം ആരോഗ്യത്തിന് ആപത്താണെ് എല്‌ളാവര്‍ക്കുമറിയാം. എന്നാല്‍ മിതമായതോതില്‍ പോലും മദ്യം പതിവായി കഴിച്ചാല്‍ അര്‍ബുദം പിടിപെട്ടേക്കാമെന്ന് എത്രപേര്‍ക്കറിയാം? വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും പബ്‌ളിക് ഹെല്‍ത്ത് ഇംഗ്‌ളണ്ടും വിരല്‍ചൂണ്ടുന്നത് മദ്യമെന്ന വിപത്തിലേക്കാണ്. കരളും സ്തനങ്ങളുള്‍പെ്പടെ പലവിധ അവയവങ്ങളെ ബാധിക്കുന്ന ഏഴിനം അര്‍ബുദങ്ങള്‍ക്ക് മദ്യമെന്ന വില്‌ളന്‍ കാരണമായേക്കാം.

More...

തീയില്‍ കുരുത്താല്‍...

ഇന്നത്തെ കുട്ടികള്‍ വളരുകയല്ല, നമ്മള്‍ വളര്‍ത്തുകയാണ്. ബാല്യത്തില്‍ തങ്ങള്‍ക്കു നേടാന്‍ കഴിയാത്തത് മാതാപിതാക്കള്‍ കുട്ടികളിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നു. കുട്ടികളുടെ ശാരീരിക വളര്‍ച്ചയ്ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്നു, മാനസിക വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ജീവിതസമ്മര്‍ദ്ദം എങ്ങനെ നേരിടണമെന്ന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നില്ല. അത്തരം സന്ദര്‍ഭങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകുന്നതുമില്ല.

More...

പ്രമേഹത്തിന് യോഗമുദ്ര

യോഗമുദ്ര 1 ചെയ്യേണ്ട വിധം സുഖകരമായ ഒരു ധ്യാനാസനം തെരഞ്ഞെടുക്കുക. നട്ടെല്ല് നിവര്‍ന്നിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലതു കൈത്തണ്ട ഇടതു കൈവിരലുകളാല്‍ ചുറ്റിപ്പിടിക്കുക. ദീര്‍ഘമായി ശ്വസിക്കുക. ശ്വാസം പുറത്തേക്കുവിടുന്നതിനൊപ്പം സാവധാനം മുന്നോട്ട് വളയുക. ശിരസ്‌സ് താഴെ മുട്ടിക്കുവാന്‍ ശ്രമിക്കുക. ഈ നിലയില്‍ അല്പനേരം തുടരുക. ശ്വാസം സാധാരണഗതിയിലായിരിക്കും.സാവധാനം ദീര്‍ഘമായൊരുശ്വാസം അകത്തേക്കെടുത്ത് നിവര്‍ന്നുവരിക. ഇതേ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.

More...

മരണം തോല്‍ക്കും; തലമാറ്റിവയ്ക്കല്‍ വിജയകരം

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മനുഷ്യരിലും വിജയകരമായി പൂര്‍ത്തിയാക്കി. മരണപ്പെട്ട രണ്ടുപേരുടെ നട്ടെല്ലും രക്തക്കുഴലുകളും നാഡികളും തമ്മില്‍ ബന്ധിപ്പിക്കാനായത് 18 മണിക്കൂര്‍നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോ. ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലായിരുന്നു അതിസങ്കീര്‍ണവും അതിശകയകരവുമായ ഈ ശസ്ത്രക്രിയ.

More...

അന്ന് പ്രമേഹം നാല്‍പ്പതുകളില്‍ ഇന്ന് മുപ്പതുകളില്‍

എല്ലാവര്‍ഷവും നവംബര്‍ 14നാണ് ലോകപ്രമേഹദിനമായി ആചരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ചേര്‍ന്നാണ് പ്രമേഹബോധവല്‍ക്കരണത്തിനായി ഇത് ആരംഭിച്ചത്. ഒരു നീലവൃത്തമാണ് ലോക പ്രമേഹദിനത്തിന്റെ ലോഗോ ആയി ഉപയോഗിച്ചുവരുന്നത്. ഓരോ വര്‍ഷവും ലോകപ്രമേഹദിനത്തോടനുബന്ധിച്ച് ഒരു ഇതിവൃത്തം കണ്ടെത്തുകയും ഇത് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി ആ വര്‍ഷം മുഴുവന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.

More...

ചോകേ്‌ളറ്റ് നുണഞ്ഞാല്‍ ഉന്മേഷം

ചോകേ്‌ളറ്റ് നുണയാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? പ്രായം പോലും ചോകേ്‌ളറ്റിന്റെ ജനപ്രിയതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടേയുള്ളൂ. രുചി മാത്രമല്ല, ശരീരത്തിന് ഉന്‍മേഷവും ആരോഗ്യവും നല്‍കാന്‍ ഡാര്‍ക്ക് ചോകേ്‌ളറ്റിനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇരുമ്പിന്റെ അംശം വേണ്ടത്ര അടങ്ങിയിട്ടുണ്ട് ഡാര്‍ക്ക് ചോകേ്‌ളറ്റില്‍. 100 ഗ്രാം സാധാരണ ചോകേ്‌ളറ്റില്‍ 2.4 മില്ലിഗ്രാം മാത്രമാണ് ഇരുമ്പിന്റെ അംശമെങ്കില്‍ ഡാര്‍ക്ക് ചോകേ്‌ളറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പുണ്ട്. പോഷകങ്ങളുടെ കലവറ തന്നെയാണ് ഡാര്‍ക്ക് ചോകേ്‌ളറ്റ്.

More...

ചാറ്റിങ്ങിലെ ചീറ്റിംഗ്

വിവരസാങ്കേതികവിദ്യ ജീവിതസൗകര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കിയെങ്കിലും ഇതിന്റെ ഉപോല്പന്നങ്ങളായ സോഷ്യല്‍ മീഡിയയും മറ്റ് ആശയവിനിമയ സംവിധാനങ്ങളുമെല്‌ളാം പക്വതയില്‌ളാത്ത ഉപയോഗത്തിലൂടെ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. മൊബൈലിലേക്കുവരുന്ന അജ്ഞാത ഫോണ്‍ കോളുകളും എസ്. എം. എസുകളുമാണ് വില്‌ളനായിരുന്നതെങ്കില്‍, മൊബൈല്‍ ഫോണുകളിലെ ഹൈടെക് സാങ്കേതിക സൗകര്യങ്ങളുടെ ജാഗ്രതയില്ലാത്ത ഉപയോഗമാണ് ഇപ്പോള്‍ ദുരന്തം സമ്മാനിക്കുന്നത്.

More...

മനസ്‌സിനെ തകര്‍ക്കുന്ന നിശബ്ദ കൊലയാളി

നമ്മുടെ മാനസികാരോഗ്യത്തിന് എന്തുപറ്റി? മദ്യപാനാസക്തി, സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, ആത്മഹത്യ എന്നിങ്ങനെ മാനസികനില തകര്‍ന്നൊരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസികാരോഗ്യത്തിന് ഒരു മാര്‍ഗരേഖ ആവശ്യമായി വരുന്നു.

More...

വേരിക്കോസ് വെയിന്‍: നിയന്ത്രണം ഇങ്ങനെ

വെരിക്കോസ് വെയിന്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തുടയിലും കാല്‍ വണ്ണയിലുമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. ശരീരത്തിലെ, പ്രത്യേകിച്ച് കാലുകളിലെ ചില ഞരമ്പുകള്‍ അസാധാരണമാം വിധം തടിച്ചു വരുന്നതാണ് വെരിക്കോസ് വെയിന്‍. പ്രൊജസ്‌ട്രോണ്‍ എന്ന സ്ത്രീ ഹോര്‍മോണിന് സ്ത്രീകളില്‍ ഈ അവസ്ഥ ഉണ്ടാക്കുന്നതിന് പങ്കുണ്ട്. പ്രസവാനന്തരം മിക്കവാറും സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു.

More...

ഹെൽത്ത് ഗ്യാലറി

ശസ്ത്രക്രിയയ്ക്കുശേഷം മുറിവ് തുന്നിച്ചേര്‍ക്കാതെ പശ കൊണ്ട് ഒട്ടിക്കാം. സിഡ്‌നി സര്‍വ്വകലാശാലയിലെയും അമേരിക്കയിലെയും ബയോമെഡിക്കല്‍ രംഗത്തെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. 60 സെക്കന്റ് കൊണ്ട് മുറിവ് ഒട്ടിക്കാന്‍ കഴിയുന്ന പശയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇലാസ്തിക സ്വഭാവമുള്ളതിനാല്‍ ഹൃദയം, ശ്വാസകോശം എന്നിവയിലെ ശസ്ത്രക്രിയകള്‍ക്ക് പശ വളരെ അനുയോജ്യമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

More...

ഉറക്കത്തിനു തുല്യം ധ്യാനം

എന്തിനൊക്കെയോ വേണ്ടി ഓടിക്കൊണ്ടിരിക്കുകയും, ഓടിക്കിതയ്ക്കുമ്പോള്‍ തളര്‍ന്നിരിക്കുകയും, വീണ്ടും കിതപ്പോടെ ഓട്ടം തുടരുകയും ചെയ്യുന്ന മനുഷ്യന് കര്‍മ്മനിരതമായ ശരീരം മാത്രമായിരുന്നു കൈമുതല്‍. ആരോഗ്യമുള്ള മനസ് മാനുഷ്യന് അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായിട്ട് അധിക കാലമായിട്ടില്ല. മനസിനെ അറിയാനും അടുത്ത് ഇടപഴകാനും ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തകളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും മോചിതരാകാനും ഇന്നുപലരും ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നത് ഈ തിരിച്ചറിവിന്റെ ഫലമായാണ്.

More...

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

ജീവന്റെ അവസാനശ്വാസത്തെയും കയ്യില്‍പ്പിടിച്ച് പാതിമരിച്ച മനസോടെ അരികിലേക്കോടിയെത്തുന്ന അനവധിപേര്‍. വിശ്വാസം, കരുതല്‍, കാത്തിരിപ്പ് എന്നീ വാക്കുകള്‍ അര്‍ത്ഥവത്താകുന്ന നേരം. നിലച്ചുപോയേക്കാമായിരുന്ന ഹൃദയതാളം വിശ്വാസത്തിന്റെ കരങ്ങളാല്‍ വീണ്ടെടുക്കപ്പെടുമ്പോള്‍, അതേ കരങ്ങളെ ഹൃദയത്തോടുചേര്‍ത്ത് ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങുമവര്‍. വെളുത്ത കുപ്പായത്തിനുളളില്‍ വെണ്‍മയുള്ള ഹൃദയവുമായി, അനേകായിരങ്ങളുടെ ഹൃദയം കാക്കുന്ന കാവല്‍ക്കാരില്‍ ഒരാളായി, നമുക്കരികിലുണ്ട് അദ്ദേഹം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മധു ശ്രീധരന്‍.

More...