Inside Stories

അള്‍സറിനെ ഭയക്കേണ്ട പക്ഷേ സൂക്ഷിക്കണം

ശരീരത്തിന്റെ ഏതൊരു ഭാഗത്തും ഉണ്ടാകുന്ന, പ്രധാനമായും ആന്തരികാവയവങ്ങളിലുണ്ടാകുന്ന ഉണങ്ങാത്ത വ്രണമാണ് അള്‍സര്‍. അള്‍സര്‍ മരണകാരകനാകുന്ന അവസ്ഥ പലപ്പോഴും കുറവാണ്. എന്നാല്‍, ആമാശയഭിത്തിയില്‍ ഉണ്ടാകുന്ന അള്‍സര്‍, അതായത് പെപ്റ്റിക് അള്‍സര്‍ ദഹനവ്യവസ്ഥയെ സങ്കീര്‍ണ്ണമാക്കുന്നു. ഇത് നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായേക്കാം. അള്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകാമെങ്കിലും പെപ്റ്റിക് അള്‍സറാണ് അപകടമുണ്ടാക്കുന്നത്.

More...

മഞ്ഞുകാലം: ഭക്ഷണം,ജീവിതക്രമം

തണുപ്പുകാലമായി. അതോടൊപ്പം മഞ്ഞുകാലരോഗങ്ങളും വരവായി. ജലദോഷം മുതല്‍ ആസ്തമ വരെയുള്ള രോഗങ്ങള്‍. മാറിയ കാലാവസ്ഥയെ നേരിടാന്‍ ശരീരവും തയ്യാറെടുപ്പുകള്‍ നടത്തുന്നു. അതിനു ധാരാളം ഊര്‍ജ്ജവും പോഷകങ്ങളും ശരീരത്തിന് ആവശ്യമാണ്. അതിനാല്‍, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഇക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

More...

പരീക്ഷയോ ? റിലാക്സ് ....

നിര്‍ത്തിയിട്ട ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന പോലെ പതിഞ്ഞ താളത്തില്‍ തുടങ്ങി, അതിവേഗത്തിലേക്ക് അധ്യയനവര്‍ഷം കടന്നു. വിദ്യാര്‍ത്ഥി സ്‌കൂള്‍ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളിലേക്ക് കൂപ്പുകുത്തുന്ന മാസങ്ങളാണിനി. അതിനിപ്പോള്‍ കുട്ടികള്‍ക്കെന്തു സമ്മര്‍ദ്ദം, എന്തു പിരിമുറുക്കം എന്നല്ലേ? കുരുന്നുതോളിലെ വലിയ ഭാരങ്ങള്‍ സ്‌കൂളിലും ട്യൂഷന്‍ ക്‌ളാസ്‌സിലുമെല്ലാമായി പഠനപഠനേതരപ്രവര്‍ത്തനങ്ങളുടെ നൂറുകടമ്പകളാണ് ഒരു ശരാശരി വിദ്യാര്‍ത്ഥി നിത്യേനയെന്നോണം ചാടിക്കടക്കേണ്ടത്.

More...

പനിക്ക് ചികിത്സ വേണോ ?

ഒരിക്കലും പനി വരാത്തവര്‍ ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. അത്രയ്ക്കും സാധാരണമായ രോഗാവസ്ഥയാണ് പനി. എല്ലാവരും അനുഭവിച്ചിട്ടുള്ളത് കൊണ്ടുതന്നെ പനിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകളും ഏവര്‍ക്കും സുപരിചിതവുമാണ്.

More...

തൈറോയിഡ്: ഭക്ഷണനിയന്ത്രണം പ്രധാനം

ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയിഡ്. ഉപാപചയപ്രവര്‍ത്തനങ്ങള്‍, ചൂട്, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പ്രധാനമായും ഊര്‍ജ്ജത്തിന്റെയും മാംസ്യത്തിന്റെയും നിയന്ത്രണം എന്നിവയെല്ലാം നിര്‍വ്വഹിക്കുന്ന ഗ്രന്ഥിയാണിത്. ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന അയഡിന്‍ ഉപയോഗിച്ചാണ് തൈറോയിഡ് ഗ്രന്ഥി ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നത്. ഹോര്‍മോണ്‍ ആവശ്യാനുസരണം ഉല്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇതിന്റെ ഫലമായി ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. തണുപ്പിനോട് അസഹ്യത, മന്ദത, അലസത, വിഷാദം എന്നിവയും അനുഭവപ്പെടുന്നു.

More...

Control Your Weight

അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്‌നമാണ്. പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

More...

ദാമ്പത്യത്തിലെ വിജയമന്ത്രം

വിവാഹം കഴിക്കുന്നതെന്തിന്, ദാമ്പത്യം കൊണ്ടെന്തു ഗുണം, ദോഷം എന്തൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഗൗരവമായി ആലോചിക്കാതെയാണ് പലരും വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നത്. ഇതിന്റെയെല്ലാം ഉത്തരം കൃത്യമായി പറയാന്‍ യോഗ്യതയുള്ളവര്‍ 50 വയസ്‌സു പിന്നിട്ട അവിവാഹിതരാണെന്നു പറഞ്ഞാല്‍ അതിശയോക്തിയായി തോന്നിയേക്കാം. സ്ത്രീ-പുരുഷന്മാര്‍ വിവാഹം കഴിക്കാതെ 50 വയസ്‌സുവരെ ജീവിക്കുമ്പോള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ദാമ്പത്യത്തിന്റെ ഗുണ ദോഷങ്ങള്‍ പറയാന്‍ കഴിയും.

More...

പൊണ്ണത്തടിക്ക് ബേരിയാട്രിക്‌സര്‍ജറി

അമിതവണ്ണം ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയും ലോകമെങ്ങും അമിതവണ്ണം വര്‍ദ്ധിക്കുന്നതിനു കാരണമായി. ദേശീയ ആരോഗ്യ സര്‍വെ അനുസരിച്ച് ഇന്ത്യയിലും പൊണ്ണത്തടി വര്‍ദ്ധിച്ച് വരികയാണ്, പ്രത്യേകിച്ച് ഡല്‍ഹി, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍. ഇന്ത്യയില്‍ രണ്ടിനും പത്തൊന്‍പതിനും ഇടയ്ക്കു പ്രായമുള്ള 14.4 ദശലക്ഷം കുട്ടികള്‍ അടക്കം 180 ദശലക്ഷം പേര്‍ക്ക് അമിതവണ്ണമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതവണ്ണമുള്ളവരില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

More...

പല്ലുപുളിപ്പിനു പരിഹാരം

പല്ലുവേദന കഴിഞ്ഞാല്‍ ഇന്ന് ഒരുപക്ഷേ, രോഗികള്‍ ഏറ്റവും കൂടുതല്‍ ദന്തരോഗവിദഗ്ദ്ധനെ സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലരുടെ പരാതി പുളിപ്പ് തണുത്ത വെള്ളം കുടിക്കുമ്പോള്‍ അനുഭവപ്പെടുന്നു എന്നാണ്. മറ്റു ചിലര്‍ക്കാകട്ടെ ചൂടു ചായ കുടിക്കുമ്പോഴാകും ഈ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. രോമാഞ്ചം വന്ന് മുടിയെഴുന്നേറ്റു നില്‍ക്കും പോലെ ചിലപ്പോള്‍ ശരീരത്തിലൂടെ ഇലക്ട്രിക് ഷോക്ക് കയറ്റിവിടുന്നതുപോലെയൊക്കെ ഇത് അനുഭവപ്പെടാറുണ്ട്,

More...

എല്ലുകള്‍ക്കുംഹൃദയത്തിനും വിറ്റാമിന്‍ ഡി

അനുകൂല സാഹചര്യങ്ങളില്‍ ശരീരത്തിന് സ്വന്തമായി വിറ്റാമിന്‍ ഡി ഉല്പാദിപ്പിക്കാന്‍ കഴിയും. അതിനാല്‍, ഒരു വിറ്റാമിന്‍ എന്നതിലുപരി ഹോര്‍മോണ്‍ എന്ന നിലയിലാണ് വിറ്റാമിന്‍ ഡി കരുതപ്പെടുന്നത്. വിറ്റാമിന്‍ ഡി രൂപാന്തരപ്പെട്ടുണ്ടാകുന്ന 1, 25-ഡൈഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി ആണ് ശരീരത്തിലെ മിനറല്‍സിന്റെ നിലവാരം നിലനിറുത്തുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ത്വക്കില്‍ പതിക്കുമ്പോള്‍, ത്വക്കിലുള്ള 7-ഡിഹൈഡ്രോകൊളസ്‌ട്രോളില്‍ നിന്ന് വിറ്റാമിന്‍ ഡി ഉല്പാദിപ്പിക്കപ്പെടുന്നു. കറുത്തനിറമുള്ള ചര്‍മ്മത്തില്‍ കൂടുതലായി കാണുന്ന മെലാനിന്‍, വിറ്റാമിന്‍ ഡിയുടെ ഉല്പാദനം കുറയ്ക്കും. സണ്‍ബേ്‌ളാക്കുകള്‍ ത്വക്കില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നത് തടയുന്നതും വിറ്റാമിന്‍ ഡിയുടെ ഉല്പാദനം കുറയ്ക്കും.

More...

ശ്വാസതടസ്‌സം: കാരണങ്ങള്‍, പ്രഥമശുശ്രൂഷ

ശ്വാസമെടുക്കാനുള്ള വിഷമം പലതരത്തിലാവാം. ശ്വാസം മുട്ടല്‍, ദീര്‍ഘമായി ശ്വാസമെടുക്കാനുള്ള വിഷമം, ശ്വാസമെടുക്കാന്‍ വെപ്രാളപ്പെടുക, വേണ്ടത്ര ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍ എന്നിവയെല്ലാം ശ്വാസതടസ്‌സം കൊണ്ടുണ്ടാവാം. ശ്വാസതടസ്‌സം എപ്പോഴും അത്യാഹിത വിഭാഗത്തില്‍പ്പെടുന്ന ഒരു ലക്ഷണമാണ്. രോഗിക്ക് അടിയന്തിര ചികിത്സ കിട്ടിയില്ലെങ്കില്‍ ജീവന്‍ പോലും അപകടത്തിലാവാനിടയുണ്ട്.

More...

വികൃതിക്കുട്ടികളെ തല്ലിമെരുക്കുംമുമ്പ്...

എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിയോഡര്‍) ഉള്ള കുട്ടികള്‍ക്ക് ഒന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഈ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ക്‌ളാസില്‍ അടങ്ങിയിരിക്കാന്‍ പ്രയാസമാണ്. അധ്യാപകന്‍ ചോദ്യം ചോദിക്കുമ്പോള്‍, തന്റെ ഊഴം എത്തുന്നതിന് മുമ്പു തന്നെ ഉത്തരം ഉച്ചത്തില്‍ വിളിച്ചുപറയും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് പൂര്‍ണ്ണമായും മനസിലാക്കാതെ, മുഴുവന്‍ കേള്‍ക്കാതെ ഇടയ്ക്കുകയറി സംസാരിക്കും. ഇതു മറ്റുള്ളവരെ പലപ്പോഴും അലോസരപ്പെടുത്താറുണ്ട്.

More...

ഹൃദയത്തിന്‌കൈതച്ചക്ക യൗവ്വനത്തിന്‌നെല്ലിക്ക

ശരീരത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ശരീരാവയവങ്ങളുടെ തൃപ്തികരമായ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ പോഷകഘടകങ്ങളും അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം. മാംസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുകള്‍, ജീവകങ്ങള്‍, ഖനിജങ്ങള്‍, ജലം എന്നിവയാണ് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ട സാധാരണ പോഷകഘടകങ്ങള്‍.

More...

പഠിച്ചത് ഓര്‍ക്കാം

പഠിച്ചതില്‍ പല കാര്യങ്ങളും മറന്നു പോകുന്നു എന്നാണ് കുട്ടികളില്‍ ചിലരുടെ ആവലാതി. വെറുതെ വായിച്ചതുകൊണ്ടു മാത്രം കാര്യമില്ല. വായിക്കുന്ന പാഠങ്ങളുടെ ആശയങ്ങള്‍ നന്നായി മനസ്‌സിലാക്കി പഠിച്ചാല്‍ മാത്രമേ അവ പിന്നീട് അതുപോലെ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. പഠനത്തിന് ബുദ്ധിശക്തിയെപ്പോലെതന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഓര്‍മ്മശക്തി. പേടി, ദേഷ്യം, ഉത്കണ്ഠ, ദു:ഖം, വെറുപ്പ് എന്നീ വികാരങ്ങള്‍ മനസ്‌സില്‍ കടന്നുവന്നാല്‍ അവ ഓര്‍മ്മശക്തിയെ പ്രതികൂലമായി ബാധിക്കും.

More...

ശ്വാസകോശത്തിന് തുളസിയില

ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ വ്യാപകമായി കാണപ്പെടുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങളാണ്. അന്തരീക്ഷ മലിനീകരണം, തെറ്റായ ജീവിതരീതി, ഭക്ഷണക്രമം, പുകവലി എന്നിവയെല്ലാം ശാരീരിക മാനസികാരോഗ്യം നശിപ്പിക്കുന്നു. ശ്വാസകോശരോഗങ്ങള്‍ കഫകോപം കൊണ്ടാണ് ഉണ്ടാകുന്നത്. ശരിയായ ആഹാരക്രമത്തിലൂടെയും ചിട്ടയായ ശീലങ്ങളിലൂടെയും കഫത്തിനെ സമാവസ്ഥയിലാക്കാം.

More...

കുഞ്ഞു വളരാന്‍ എണ്ണതേച്ചുകുളി

ജനനം മുതല്‍ കുട്ടികളെ എണ്ണ തേയ്പ്പിച്ച് കുളിപ്പിക്കണം. * അഷ്ടാംഗഹൃദയത്തില്‍ നവജാത ശിശുക്കള്‍ക്ക് ബലാതൈലം ഉപയോഗിച്ചുള്ള അഭ്യംഗവും തുടര്‍ന്നുള്ള സ്‌നാനവും നിര്‍ദ്ദേശിക്കുന്നു. * തേങ്ങാപ്പാല്‍, വെന്ത വെളിച്ചെണ്ണ തുടങ്ങിയവ ശിശുക്കള്‍ക്കും കുട്ടികള്‍ക്കും തലയിലും ദേഹത്തും തേയ്ക്കുന്നത് ഗുണകരമാണ്. * ആയുര്‍വേദം അനുസരിച്ച് എണ്ണകളില്‍ ഏറ്റവും മികച്ചത് എള്ളെണ്ണയാണ്. അതിനാല്‍, ഔഷധച്ചെടികള്‍ ചേര്‍ത്ത് സംസ്‌കരിച്ചെടുത്ത എള്ളെണ്ണയോ (തൈലം ), വെളിച്ചെണ്ണയോ (കേരതൈലം) ഉപയോഗിക്കാം.

More...

ഛര്‍ദ്ദിക്ക് സ്വയംചികിത്സവേണ്ട

ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ യാത്രക്കാരെല്ലാം മയക്കത്തിലാണ്. പെട്ടെന്ന് മുന്‍സീറ്റുകളില്‍ ഇരിക്കുന്നവര്‍ സൈഡ് ഷട്ടറുകള്‍ ഇടാന്‍ തുടങ്ങി. എന്താണ് കാര്യമെന്നറിയാതെ മുന്‍സീറ്റിലിരുന്ന യാത്രക്കാരനോട് അന്വേഷിക്കുമ്പോള്‍ ശബ്ദം താഴ്ത്തി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു; 'ഛര്‍ദ്ദിക്കുന്നു'. കഥ വിട്ട് കാര്യത്തിലേക്ക് വരാം. യാത്രയിലെ ഛര്‍ദ്ദി സഹയാത്രികര്‍ക്കുണ്ടാക്കുന്ന അസൗകര്യമാണ് മേല്‍ വിവരിച്ചത്.

More...

ഹെൽത്ത് ഗ്യാലറി

പൊണ്ണത്തടി ഇപേ്പാള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്‌ള. ശരീരഭാരം കുറച്ച് ഫിറ്റായ ശരീരം സ്വന്തമാക്കാനുള്ള കഠിനമായ ശ്രമത്തിലാണ് ലോകം മുഴുവന്‍. ഫിറ്റ്നസ് നേടാനുള്ള നിര്‍ദ്ദേശങ്ങളാല്‍ നിറയുകയാണ് സൈബര്‍ ലോകം. ഒറ്റമൂലികളും ആധുനിക ചികിത്സകളുമായി അവ പരന്നുകിടക്കുന്നു. എന്നാല്‍, പൊണ്ണത്തടി ഒഴിവാക്കാന്‍ സഹായകമായ മാര്‍ഗ്ഗം എന്താണ്? ഇതാ അതിനൊരുത്തരം. നിങ്ങളുടെ പ്രായം, ശരീരികഘടന പോലുള്ള ഘടകങ്ങള്‍ എന്തുമായിക്കൊള്ളട്ടെ ശരിക്കും ഫിറ്റായ ശരീരം സ്വന്തമാക്കാനൊരു മാര്‍ഗ്ഗമുണ്ട്.

More...