Inside Stories

ഹെൽത്തി ലിവിങ്

പരീക്ഷാക്കാലം എത്തിക്കഴിഞ്ഞു. കുട്ടികള്‍ പഠനത്തിരക്കിലാവും. പഠനത്തോടൊപ്പം ശരീരത്തിന്റെയും മനസ്‌സിന്റെയും ആരോഗ്യവും പ്രധാനമാണ്. പരീക്ഷയില്‍ നന്നായി ശോഭിക്കാന്‍ നന്നായി പഠിക്കുന്നതോടൊപ്പം നല്ല ഭക്ഷണവും കഴിക്കേണ്ടതുണ്ട്.

More...

കാൽസ്യം സപ്ലിമെന്റ് കഴിക്കണോ ?

മനുഷ്യശരീരവ്യൂഹത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതമാണ്. ബാല്യം മുതല്‍ ശരീരത്തില്‍ കാത്സ്യം ശേഖരിച്ചുവയ്ക്കുന്നു. പല കാരണങ്ങളാല്‍ ശരീരത്തില്‍ കാത്സ്യത്തിന്റെ അളവു കുറയുകയും അതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെടുകയും ചെയ്യാറുണ്ട്. സാധാരണ ഗതിയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് കാത്സ്യത്തിന്റെ അഭാവം കണ്ടുവരുന്നത്.

More...

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു....

മനുഷ്യന്റെ വലിയ ശരീരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവര്‍ക്കും സങ്കല്പത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനില്‍ക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം 'കണ്ണിലെ കൃഷ്ണമണി പോലെയാണ്' കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.

More...

പേരന്റിംഗ്

മുറ്റത്ത് അതിഥികള്‍ എത്തിയതു കണ്ടപ്പോഴേ കുട്ടി ഓടി മുറിയില്‍ക്കയറി. ഇറങ്ങാന്‍ നേരം വരെയും കുട്ടിയെ പുറത്തെങ്ങും കാണാതായതോടെ മോനെ പുറത്തെങ്ങും കണ്ടില്ലല്ലോയെന്നായി വന്നയാള്‍. 'ഓ, അവന്‍ അങ്ങനെയാ, ആരോടും അധികം മിണ്ടാറൊന്നുമില്ല. അകത്ത് ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയാവും' എന്ന് ഗൃഹനാഥ. ഇത്, ഒരു പതിവു സംഭവം മാത്രമാണ് ഇന്ന്. കല്യാണങ്ങള്‍, ബര്‍ത്ത്‌ഡെ പാര്‍ട്ടികള്‍ തുടങ്ങി ആളു കൂടുന്നിടത്തു നിന്നും മുങ്ങി എതെങ്കിലും ഒരു കോണില്‍ മൊബൈലില്‍ ഗെയിം കളിച്ചിരിക്കുന്ന കുട്ടികള്‍ ഇന്ന് പതിവു കാഴ്ചയാണ്. സമൂഹവുമായി മാത്രമല്ല പ്രകൃതിയുമായും കുട്ടി അകന്നു പോകുന്നു. സ്മാര്‍ട്ട്‌ഫോണിന്റെയും ഗാഡ്ജറ്റുകളുടെയും വരവോടെ കുട്ടി മുറ്റത്തേക്ക് ഇറങ്ങുന്നതു തന്നെ അപൂര്‍വമായിക്കഴിഞ്ഞു.

More...

കൈകാൽ മരവിപ്പും സ്‌പൈനൽ സ്റ്റിനോസിസും

ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്‌സപ്പെടുത്തുന്ന ബേ്‌ളാക്കുകളെപ്പറ്റിയും തുടര്‍ന്നുണ്ടാകുന്ന ഹൃദയാഘാതത്തേയും കുറിച്ച് നാം ബോധവാന്മാരാണല്ലോ. എന്നാല്‍, ഇതിനു സമാനമായരീതിയില്‍ നട്ടെല്ലിനേയും സുഷുമ്‌നാ നാഡിയേയും ബാധിക്കുന്ന അസുഖമുണ്ടെന്ന് എത്രപേര്‍ക്കറിയാം? അതിനെയാണ് സ്‌പൈനല്‍ സ്റ്റിനോസിഡ് എന്നുപറയുന്നത്.

More...

വേനലെത്തി മുൻകരുതൽ വേണം

വേനല്‍ക്കാലം എത്തി. വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാവുന്ന ഇക്കാലത്ത് വേണ്ട മുന്‍കരുതലുകളും പ്രതിരോധനടപടികളും സ്വീകരിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും.

More...

ഉപ്പും കാപ്പിയും എല്ലിനു ദോഷം

അസ്ഥിക്ഷയം അഥവാ ഒസ്റ്റിയോപൊറോസിസ് കേട്ടുപഴകിയ ഒരു പദമാണല്ലോ. സാധാരണയായി വാര്‍ദ്ധക്യകാലത്തുള്ള ഒരു രോഗാവസ്ഥ എന്ന നിലയിലാണ് ഇതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ വാര്‍ദ്ധക്യകാലത്തുണ്ടാകുന്ന ഈ ആരോഗ്യപ്രശ്‌നവും ചെറുപ്പകാലത്തെ നമ്മുടെ ജീവിതരീതിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു.

More...

നമ്മൾ ഇല്ലാതായിപ്പോകുന്ന ചില നേരങ്ങൾ

പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട,് അസുഖബാധിതരായ കുഞ്ഞുങ്ങളുമായെത്തുന്ന മാതാപിതാക്കളെ കാണുമ്പോള്‍. കണ്‍സള്‍ട്ടേഷന്‍ റൂമിന്റെ വാതില്‍ തുറന്ന് വരുമ്പോഴേ, മിക്കപ്പോഴും അവരുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു നില്‍പ്പുണ്ടാവും. പിന്നെ ആലോചിക്കുമ്പോള്‍ തോന്നും കുഞ്ഞുങ്ങളുടെ അസുഖത്തിന്റെ വൈഷമ്യത്തിനിടയിലും കുഞ്ഞിന്റെ രോഗശാന്തിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമാകാം ആ പുഞ്ചിരിക്ക് പിന്നിലെന്ന്.

More...

ഇൻ ഫോക്കസ്

വെജിറ്റേറിയനാവുക എന്നതിനെക്കാളുപരി ഏതു സാഹചര്യത്തിലും ആ ശൈലി തുടര്‍ന്നു പോവുക എന്നതാണ് എറ്റവും വലിയ വെല്ലുവിളി. മുന്‍ രാഷ്്രടപതി എ.പി.ജെ. അബ്ദുല്‍ കലാം, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ വെജിറ്റേറിയന്‍ ജീവിതശൈലി ശ്രദ്ധേയമാണ്. ക്രിക്കറ്റര്‍ അനില്‍ കുംബെ്‌ള, സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, മാധവന്‍, വ്യവസായി അനില്‍ അംബാനി ഇവരെല്ലാം വെജിറ്റെറിയന്‍ ഡയറ്റ് പിന്തുടരുന്നവരാണ്. പ്രശസ്ത ബോളിവുഡ് താരങ്ങളായ കങ്കണ റണൗഠ്, മല്ലികാ ഷെരാവത്ത് എന്നിവരാകട്ടെ ഒരു പടി കൂടി കടന്ന് വീഗന്‍ ആയിരിക്കുകയാണ്. വീഗന്‍ എന്നാല്‍ ജന്തുജന്യമായ യാതൊന്നും ഉപയോഗിക്കാത്തവര്‍ എന്നാണ്. അതായത് പാലോ പാലുല്പന്നങ്ങളോ ഉപയോഗിക്കില്ലയെന്നതു പോകട്ടെ ജന്തുജന്യമായ യാതൊരു സാധനസാമഗ്രികളും ഇവര്‍ ഉപയോഗിക്കില്ല.

More...

ആർത്തവവിരാമത്തിൽ സന്തുലിതാഹാരം

സ്ത്രീകളില്‍ മാസത്തിലൊരിക്കല്‍ ഉണ്ടാകുന്ന ആര്‍ത്തവം തുടങ്ങുന്നത് സാധാരണ പതിമൂന്ന് വയസ്‌സു മുതലാണ്. ആര്‍ത്തവത്തോടെ പെണ്‍കുട്ടി യൗവനത്തിലേക്കു കടക്കുന്നു. വ്യതിയാനങ്ങള്‍ ഉണ്ടാകുമെങ്കിലും മദ്ധ്യവയസ്‌സു വരെ ആര്‍ത്തവം തുടരും.

More...

മുട്ട സൂപ്പർ ഫുഡ്

ആവി പറക്കുന്ന ദോശയും ചമ്മന്തിയും, ഒപ്പം ഒരു ചൂട് ഡബിള്‍ ഓംലെറ്റ്. തട്ടുകടയില്‍ നിന്നും തട്ടി വിടുന്നതിനിടെ ഭാര്യയുടെ കനപ്പിച്ചൊരു നോട്ടം. മുട്ടതീറ്റി കൂടുന്നുണ്ട്, ഈ ആഴ്ച തന്നെ കൊളസ്േ്രടാള്‍ ചെക്ക് അപ്പ് നടത്തണമെന്നൊരു താക്കീതും. ഓംലെറ്റ് തൊണ്ടയില്‍ കുടുങ്ങിയ പോലെയായി മധ്യവയസ്‌കനായ ഭര്‍ത്താവ്.

More...

മാനസികാരോഗ്യം

പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് അറിയാവുന്ന മനുഷ്യന്‍ പലപ്പോഴും നിയന്ത്രണം വിട്ടുള്ള പെരുമാറ്റവും വാക്കുകളും ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ കയ്യില്‍ നിന്ന് പലപ്പോഴും മനസ്‌സിന്റെ നിയന്ത്രണം വിട്ട് മൃഗത്തേക്കാള്‍ കഷ്ടമായി പ്രവൃത്തികള്‍ ചെയ്യുന്നു. മനസ്‌സിന്റെ കടിഞ്ഞാണ്‍ മനുഷ്യന്റെ കയ്യിലായിരിക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്. അല്ലാത്ത പക്ഷം മനുഷ്യനെ ഏതു നിമിഷം വേണമെങ്കിലും മനസ്‌സ് കീഴടക്കാം. അങ്ങനെ മനസ്‌സ് കീഴടക്കിയ 12 വയസ്‌സുകാരനായിരുന്നു സാം.

More...

പൊണ്ണത്തടിക്ക് മഞ്ഞൾ

ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കുന്നവയില്‍ പ്രധാനിയാണ് മഞ്ഞള്‍. ശരീരത്തിനകവും പുറവും ഒരുപോലെ ശുദ്ധീകരിക്കാന്‍ മഞ്ഞളിനു കഴിവുണ്ട്. പണ്ടുമുതല്‍ കേരളസംസ്‌ക്കാരത്തിന്റെ ഭാഗമാണ് മഞ്ഞള്‍. കുഞ്ഞിന്റെ ജനനം മുതല്‍ ഏത് മംഗളകര്‍മ്മങ്ങളിലും മഞ്ഞള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നല്ലൊരു വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.

More...

You Can Save a Life

അവയവദാനരംഗത്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തമിഴ്‌നാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, കേരളം പിന്നിലേക്കാണ്. ഈ രംഗത്ത് മികച്ച മാതൃകയായ തമിഴ്‌നാട് ലോകാരോഗ്യസംഘടനയുടെ പ്രശംസക്കു പോലും പാത്രമായിരിക്കുന്നു. കഴിഞ്ഞവര്‍ഷം വരെയുള്ള കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 1,056 ദാതാക്കളില്‍ നിന്നും 5,933 അവയവങ്ങള്‍ സ്വീകരിച്ചു. അവയവദാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തമിഴ്‌നാടിനെ മാതൃകയാക്കേണ്ടതുണ്ട്.

More...

ശേഷം സാധാരണ ജീവിതം

സാധാരണ എത്ര വയസ്‌സുവരെയുള്ളവരിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടത്താറുള്ളത്? അവയവദാതാക്കള്‍ കുറവായതുകൊണ്ടും സ്വീകര്‍ത്താക്കളുടെ എണ്ണം വളരെയധികം കൂടുതലായതുകൊണ്ടും പ്രായോഗികമായി നോക്കുമ്പോള്‍ 65-വയസിനു മുകളിലുള്ളവരുടെ ഹൃദയമാറ്റശസ്ത്രക്രിയക്ക് സാധാരണ പ്രോത്സാഹനം നല്‍കുന്നില്ല.

More...

സ്ത്രീകൾ മുന്നിൽ

കരള്‍മാറ്റിവയ്ക്കലിന് കാരണമാകുന്ന രോഗങ്ങള്‍ എന്തെല്ലാമാണ് ? 70 ശതമാനം കരള്‍ മാറ്റിവെയ്ക്കലിനു പിന്നിലും ലിവര്‍ സിറോസിസ് ആണ്. ക്രോണിക് ലിവര്‍ ഡിസീസ് ആയ ലിവര്‍ സിറോസിസിന് പൊതുവേയുള്ള കാരണം മദ്യപാനം തന്നെയാണ്. ഫാറ്റി ലിവര്‍ പഴകി ലിവര്‍ സിറോസിസ് ആകുന്നതും മറ്റൊരു കാരണമാണ്.

More...

വേനലിൽ ചർമ്മത്തിന് എക്സ്ട്രാ കെയർ

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചര്‍മ്മത്തില്‍ പ്രകടമായ പല മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. അതുമൂലം വിവിധ ചര്‍മ്മപ്രശ്‌നങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. വേനല്‍ക്കാലത്തെ ചൂടും വിയര്‍പ്പുമാണ് ചര്‍മ്മരോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. വേനലവധിക്ക് വിനോദയാത്രകളും മറ്റും കൂടുതലായുണ്ടാകുമ്പോള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ചെറുതല്ല. ചൂടുകുരു, പരു, ബാക്ടീരിയയും ഫംഗസും മൂലമുണ്ടാകുന്ന അണുബാധകള്‍, സൂര്യതാപം എന്നിവ വേനല്‍ക്കാലത്ത് അധികമായി കണ്ടുവരുന്നു.

More...