Inside Stories

കൂട്ടായി കൂട്ടുണ്ട് ...

പ്രണയദിനത്തില്‍ കടല്‍ക്കാഴ്ച കാണാത്ത കമിതാക്കളുണ്ടാവില്ല. എന്നാല്‍, ഇവിടെ തിരുവനന്തപുരത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രണയദിനം വ്യത്യസ്തവും മാതൃകാപരവുമാക്കി. നിറങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്ന കൂട്ടുകാരുടെ കൈപിടിച്ച് അവര്‍ കടലും കായലും കാണാനെത്തി. ഇരുള്‍മൂടിയ കാഴ്ചകളെ സ്പര്‍ശിച്ചറിഞ്ഞ്, പാട്ടുപാടി, ചിത്രങ്ങള്‍ പകര്‍ത്തി, ദു:ഖങ്ങള്‍ കടലില്‍ ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ ഉറവ വറ്റാത്ത നന്മയുടെ കരുതല്‍ അവര്‍ അറിഞ്ഞു.

More...

ശാസ്‌ത്രം ജയിച്ചു മനുഷ്യനും

ഓരോ തലമുറയിലും ശാസ്ത്രത്തിന് ഓരോ പതാകവാഹകരുണ്ട്. ഐസക് ന്യൂട്ടണ്‍, ചാള്‍സ് ഡാര്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, റിച്ചാര്‍ഡ് ഫെയ്ന്മാന്‍ എന്നിവരൊക്കെ മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റി വിടുന്ന രീതിയില്‍ മൗലികമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരും അതുവഴി മുഴുവന്‍ ലോകത്തിന്റെയും ആരാധനാപാത്രമായവരുമാണ്. മനുഷ്യരാശിയുടെ പുരോഗതിക്കുള്ള ഒരേയൊരു പ്രത്യാശ ശാസ്ത്രമാണ് എന്നതിനാല്‍ ഒരു പക്ഷേ സമൂഹത്തില്‍ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ സ്ഥാനമാണ് ഇത്തരത്തിലുള്ളവര്‍ വഹിക്കുന്നത്. നമ്മുടെ തലമുറയില്‍ ശാസ്ത്രത്തിന് അത്തരത്തിലൊരു പതാകവാഹകന്‍ ഉണ്ടായിരുന്നു.

More...

മുലയൂട്ടൽ

അമ്മയും അമ്മിഞ്ഞപ്പാലുമാണ് ഒരുവന് ജീവിതത്തിലെ ആദ്യത്തെ ഓര്‍മ്മ. കാലമെത്ര പുരോഗമിച്ചാലും ഒളിമങ്ങാതെ നില്‍ക്കുന്ന പരിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും ജീവാമൃതം. കുടുംബത്തിലും കുഞ്ഞിലും നിന്നു വേറിട്ട് അമ്മയെന്ന സ്ത്രീക്ക് സമൂഹത്തില്‍ സ്വതന്ത്രമായ ഒരു സ്ഥാനവും അതിനോട് ചേര്‍ന്നുള്ള ഉത്തരവാദിത്തങ്ങളും വര്‍ദ്ധിച്ചപ്പോള്‍, മുലയൂട്ടലിന്റെ സംസ്‌കാരത്തിന് ലോകമാകമാനം വെല്ലുവിളികള്‍ ഉയര്‍ന്നു. ശാരീരികവും ബൗദ്ധികവുമായ ആരോഗ്യമുള്ള ഒരു തലമുറയാണ് സമൂഹത്തിന്റെയും രാഷ്ര്ടത്തിന്റെയും ഏറ്റവും വിലപിടിച്ച നിക്ഷേപമെങ്കില്‍, അമ്മമാരുടെ മുലയൂട്ടല്‍ അവരുടെ കടമ എന്നതു പോലെ, അതിനു വേണ്ട സൗകര്യം ഒരുക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്.

More...

സുന്ദരചർമ്മത്തിന്

വിറ്റാമിന്‍ എ, സി, ഇ ഇവ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ത്വക്കിനെ സംരക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, അണ്ടിപരിപ്പുകള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ചര്‍മ്മസംരക്ഷണത്തിനുള്ള ഘടകങ്ങളുണ്ട്. ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളുണ്ട്.

More...

ഇനി നന്നായി ഉറങ്ങാം

ഉറക്കത്തെപ്പറ്റി നാം സാധാരണ അധികം ചിന്തിക്കാറില്ല . ഇല്ലാതാകുമ്പോള്‍ മാത്രം അംഗീകരിക്കപ്പെടുന്ന ജീവിതത്തിലെ പല നന്മകളില്‍ ഒന്നത്രെ ഉറക്കം! സത്യത്തില്‍ നാം എല്ലാവരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഉറക്കം ഇല്ലാത്തവരായി മാറിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഭാഗ്യവശാല്‍ അത് വളരെ ചുരുങ്ങിയ സമയം മാത്രമേ ഭൂരിഭാഗം പേര്‍ക്കും നീണ്ടു നില്‍ക്കാറുള്ളൂ. എന്തെങ്കിലും പ്രത്യേക കാര്യത്തിന് അത്യധികമായി ടെന്‍ഷന്‍ അടിക്കുമ്പോഴോ അല്ലെങ്കില്‍ ചിലപ്പോള്‍ അത്യധികമായി സന്തോഷിക്കുമ്പോഴോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നമ്മുടെ മനസ്‌സ് സാധാരണ നിലയില്‍ എത്തുമ്പോള്‍ ഉറക്കം തിരികെ കിട്ടുകയും ചെയ്യുന്നു.

More...

കൊളസ്‌ട്രോൾ കുറയ്ക്കും ഇഞ്ചി

മലയാളിയുടെ ആരോഗ്യപരിപാലനത്തിന് ഇഞ്ചിയുടേയും ചുക്കിന്‍േറയും പ്രാധാന്യം എടുത്തു പറയാതെ വയ്യ. ചുക്ക് ഇല്‌ളാത്ത കഷായമില്‌ള എന്ന പ്രയോഗം പോലെ തന്നെ എല്‌ളാ ആയുര്‍വേദ മരുന്നുകളിലും ഒഴിച്ചു കൂടാനാവാത്ത താണ് ചുക്ക്. ചുക്കില്‌ളാതെ ഒരു കഷായവും പൂര്‍ണ്ണമാവിലെ്‌ളന്നു ചുരുക്കം. ആചാരങ്ങളില്‍ സാധാരണ ഇഞ്ചിയായും ഔഷധക്കൂട്ടുകളില്‍ ഇഞ്ചി ഉണക്കിയും (ചുക്ക്) ആണ് സാധാരണ ഉപയോഗിച്ചു വരുന്നത്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചുക്കു കാപ്പി കുടിക്കാത്തവരുണ്ടാവില്‌ള എന്നതു തന്നെ ഇവയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

More...

ഹെൽത്തി ലിവിങ്

മധ്യവേനലവധിക്കാലം കുട്ടികള്‍ക്ക് കളിയുടെ കാലമാണ്. കൂടുതല്‍ സമയം അവര്‍ വെയിലത്തു ചെലവഴിക്കുന്നു. അതുകൊണ്ടു തന്നെ ശാരീരികപ്രവര്‍ത്തനനിരക്കും കൂടുതലാകുന്നു. അതിനാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അമിതമായ ചൂടു മൂലം നിര്‍ജ്ജലീകരണം, സൂര്യാഘാതം അതുപോലെ ശുചിത്വക്കുറവ് കാരണം മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവയും ഉണ്ടാകുന്നു. കൗമാരപ്രായക്കാര്‍ അവധിക്കാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനൊപ്പം ജലവും ഉള്‍പ്പെടുത്തേണ്ടതാണ്.

More...

പ്രകൃതി വിഭവങ്ങൾ

ഔഷധമായി പച്ചക്കറികളും പഴങ്ങളും. പല രോഗങ്ങള്‍ മാറുന്നതിനും ആരോഗ്യം ഉണ്ടാവുന്നതിനും ഇവ സഹായിക്കുന്നു. മത്തങ്ങ, കാബേജ്, ബീറ്റ്‌റൂട്ട് എന്നിവ സ്‌ക്രാപ്പ് ചെയ്ത് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, പച്ചമുളകിന്റെ തോല് ഇവ അരിഞ്ഞ് ചേര്‍ക്കണം. മുളപ്പിച്ച ചെറുപയറും തേങ്ങാ ചെരുകിയതും ചേര്‍ത്താല്‍ ഒരു ഔഷധ സാലഡായി. പ്രോസ്‌റ്റേറ്റ് ഗ്‌ളാന്‍ഡ് രോഗങ്ങള്‍ക്ക് മത്തങ്ങ ഒരു മരുന്നുപോലെ ഉപയോഗിക്കാവുന്നതാണ്.

More...

ഡാ ...മടിയാ ...

മടിയന്‍ മല ചുമക്കും എന്നാണ് പറയാറ്. എന്നാല്‍, ജീവിതത്തില്‍ ഒരു ദിവസമെങ്കിലും മടിപിടിച്ച് ഇരുന്നിട്ടില്‌ളാത്തവര്‍ കുറവാണ്. മനുഷ്യര്‍ പലതരത്തില്‍ വ്യത്യാസപെ്പട്ടിരിക്കുന്നു. ചിലര്‍ കഠിനാദ്ധ്വാനികളായി കാണപെ്പടുന്നെങ്കില്‍ മറ്റു ചിലര്‍ കുഴിമടിയന്മാരായിരിക്കും. മടി ഒരു പരിധി കഴിഞ്ഞ് ഒരു മനുഷ്യനെ പിടികൂടിയാല്‍ പിന്നെ അവന് ജീവിതം മൊത്തത്തില്‍ ഉറങ്ങിത്തീര്‍ക്കാനുള്ളത് മാത്രമായി അവശേഷിക്കും. അങ്ങനെ ഒരു മടിയുടെ കഥയിലൂടെ സഞ്ചരിക്കാം.

More...

ആരോഗ്യത്തിന് നല്ല ബാക്ടീരിയ

ശരീരത്തിന് ഉപകാരം ചെയ്യുന്ന നല്‌ളവരായ ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണമാണ് പ്രോബയോട്ടിക് ആഹാരം. വായ മുതല്‍ വന്‍കുടല്‍ വരെയുള്ള ദഹനേന്ദ്രിയത്തില്‍ നല്‌ളതും ഹാനികരവുമായ ബാക്ടീരിയകള്‍ ഉണ്ട്. നല്‌ള ബാക്ടീരിയ അലെ്‌ളങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപെ്പടുന്ന പ്രോബയോട്ടിക്‌സ് ശരീരത്തിന് ഗുണകരമായ മൈക്രോ ഓര്‍ഗാനിസത്തില്‍ ജീവിക്കുന്നവയാണ്. മനുഷ്യന്റെ ദഹനേന്ദ്രിയങ്ങളില്‍ 400-500 തരം നല്‌ള ബാക്ടീരിയ ഇനങ്ങളുണ്ട്. ഇവ ദോഷകരമായ ബാക്ടീരിയകള്‍ പെരുകുന്നത് തടയുകയും ആരോഗ്യകരമായ ദഹനം സാധ്യമാക്കുകയും ചെയ്യും.

More...

പഴത്തോളം ഗുണമില്ല പഴച്ചാറിന്

പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഴവര്‍ഗ്ഗങ്ങള്‍ എപ്പോഴും ശരീരത്തിലേക്ക് കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നത് വെറും വയറ്റിലാണ്. മറ്റ് ഭക്ഷണത്തിനുശേഷം പഴങ്ങള്‍ കഴിച്ചാല്‍ അവയിലുള്ള പോഷകഘടകങ്ങള്‍ വേണ്ടരീതിയില്‍ ശരീരത്തിന് ലഭിക്കില്ല. കഴിച്ച ഭക്ഷണവുമായി പ്രവര്‍ത്തിച്ച് അതിന്റെ ഗുണം നഷ്ടപ്പെടാനിടയുണ്ട്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂറിനു മുമ്പോ ഭക്ഷണം കഴിച്ച് 2 മണിക്കൂറിനു ശേഷമോ പഴങ്ങള്‍ കഴിക്കുന്നതാണ് ഉചിതം. ചായ, കോഫി എന്നിവ കഴിച്ച് കുറഞ്ഞത് അരമണിക്കൂറിനു ശേഷമേ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാവൂ.

More...

വ്യക്തിത്വം തിളങ്ങാൻ 10 ടിപ്സ്

ആരെയും ആകര്‍ഷിക്കുന്ന വക്തിത്വത്തിന്റെ ഉടമയാകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം? വക്തിത്വത്തിന്റെ മാനദണ്ഡം ശാരീരിക സൗന്ദര്യം മാത്രമല്‌ള. വസ്ത്രധാരണം, പെരുമാറ്റം, ഉപചാരക്രമം, ആശയവിനിമയ പാടവം തുടങ്ങിയവയെല്‌ളാം വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടുന്നു. വ്യക്തിത്വവികാസത്തിന് ഇതാ 10 മാര്‍ഗ്ഗങ്ങള്‍...

More...

തലകറക്കം : പലതുണ്ട് കാരണം

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറങ്ങുന്നതായി പരാതിപ്പെടാത്തവര്‍ ചുരുക്കമാണ്. തലകറക്കം ചിലപ്പോള്‍ സെക്കന്റുകളോ മിനിട്ടുകളോ മാത്രമാകും നീണ്ടുനില്‍ക്കുക. തലകറക്കം പലകാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. തലച്ചോറുമായി ബന്ധപ്പെട്ട നാഡീ ഞരമ്പുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, അനീമിയ, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം കുറയുക, ഷുഗര്‍ കുറയുക, മാനസികസമ്മര്‍ദ്ദം, തലച്ചോറിലേക്ക് രക്തസഞ്ചാരം കുറയല്‍, ഹൈപ്പോ തൈറോയിഡിസം എന്നിവയെല്ലാം തലകറക്കത്തിന് കാരണമായേക്കാം. ഹൃദയത്തിന് തകരാറുണ്ടെങ്കില്‍ തലച്ചോറിലേക്ക് രക്തസഞ്ചാരം സുഗമമായി എത്താതിരുന്നാലും തലകറക്കം ഉണ്ടാകാം.

More...

ഫിസ്റ്റുലയാകുന്ന പരുക്കൾ

ഫിസ്റ്റുലയുടെ ചികിത്സയ്ക്കായി എത്തുന്ന ഭൂരിപക്ഷം രോഗികളിലും ഫിസ്റ്റുല ഉണ്ടാകുന്നതിനു മുമ്പ് പഴുപ്പുനിറഞ്ഞ പരുക്കള്‍ മലദ്വാരഭാഗത്തായി ഉണ്ടായതായി പറയാറുണ്ട്. പെരി ഏനല്‍ അബ്‌സിസ് എന്നു വിളിക്കുന്ന ഇത്തരം പരുക്കള്‍ തന്നെയാണ് മലദ്വാര ഫിസ്റ്റുല എന്ന രോഗത്തിലേക്ക് നയിക്കുന്നതും. മലദ്വാരഭാഗത്തുണ്ടായ ഇത്തരം പരുക്കള്‍ ചെറുതോ വലുതോ ആകാം. പലപ്പോഴും ഇതു തനിയെ പൊട്ടുകയോ, ഡോക്ടറെ സമീപിക്കുമ്പോള്‍ സര്‍ജറിയിലൂടെ കീറി ഉള്ളിലെ പഴുപ്പ് നീക്കം ചെയ്യാറോ ആണ് പതിവ്.

More...

സന്ധിവാതം :ഉപ്പും മധുരവും കുറയ്ക്കാം

ഭാരതത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു വാതരോഗമാണ് ആര്‍ത്രൈറ്റിസ്. സ്ത്രീപുരുഷ ഭേദമന്യേ 50 വയസ് പിന്നിട്ടവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും നീരും വേദനയും കൂടുതലായി കണ്ടുവരുന്നത് കാല്‍മുട്ടിലെ സന്ധികള്‍ കൈപ്പത്തി ചേരുന്നിടമായ റിസ്റ്റ് ജോയിന്റ്‌സ്, കൈമുട്ടുകള്‍ ചേരുന്ന ഭാഗമായ ആങ്കിള്‍ ജോയിന്റ്, കൈയുടെ ഉരത്തിന്റെ ഭാഗമായ ഷോള്‍ഡര്‍ ജോയിന്റ്‌സ്, വിരലിലെ അസ്ഥികള്‍ തമ്മില്‍ ചേരുന്ന ഇടമായ ഇന്റര്‍ഫലാന്‍ജിയല്‍ ജോയിന്റ് എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി ആഘാതമേല്‍പ്പിക്കുന്ന ഇടങ്ങള്‍. രോഗസംക്രമണം മൂലം ശരീരത്തിലെ മറ്റു അവയവങ്ങളായ ത്വക്ക്, ശ്വാസകോശം, കരള്‍, ഹൃദയം, ഞരമ്പുകള്‍, കണ്ണ് എന്നിവിടങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുവാന്‍ ഇടയാകുന്നു.

More...

കുഞ്ഞാവ കൊഞ്ചൽ ഇങ്ങനെ

ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ഏതാണ്? പലര്‍ക്കും പലതാവും അല്ലേ? എങ്കിലും എല്ലാവരുടേയും മനസ്‌സ് കുളിര്‍പ്പിക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ കൊഞ്ചലുകള്‍. അവരെ നോക്കിയും, അവരുടെ കൊഞ്ചലുകള്‍ക്ക് മറുകൊഞ്ചല്‍ ചൊല്ലിയും, അല്‍പ്പം കൂടി വലുതായാല്‍ എണ്ണിയാല്‍ തീരാത്ത അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞും എത്ര നേരമാണ് നമ്മള്‍ സന്തോഷത്തിലാറാടുക! എന്നാല്‍, കുഞ്ഞാവകള്‍ സംസാരിക്കാന്‍ വൈകിയാലോ, അപൂര്‍വ്വമായി സംസാരശേഷി കൈവരിക്കാതിരിക്കുകയോ ചെയ്താല്‍ നമുക്കുണ്ടാവുന്ന വിഷമം അസഹനീയമായിരിക്കും.

More...

നീണ്ടു പോകുന്ന വാർദ്ധക്യം

കേരളത്തില്‍ കുടുംബാസൂത്രണം വന്‍വിജയമായതിനാല്‍ ജനനനിരക്ക് കുറഞ്ഞുവെന്നുമാത്രമല്ല ആരോഗ്യരംഗത്തെ പുരോഗതി കാരണം മരണനിരക്കും കുറഞ്ഞു. ആയുസ്‌സ് കൂടുകയാണ്. 90 വയസെ്‌സാന്നും വലിയ വയസേ അല്ലാതാകുന്നു. സര്‍ക്കാരിനു പോലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധമാണ് വൃദ്ധജനപരിചരണം മുന്നോട്ടു പോകുന്നത്. കേരളത്തില്‍ വൃദ്ധജനങ്ങള്‍ 14 ശതമാനത്തോളമാണ്. 1925 ആകുമ്പോഴേക്കും ഇത് 24 ശതമാനത്തോളമാകും. ഇപ്പോഴേ ഈ പ്രശ്നം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും സംഗതി വഷളാകും.

More...

ആരോഗ്യം വേണം മനസ്സിനും

വാര്‍ദ്ധക്യം ജീവിതത്തിന്റെ സുപ്രധാനമായ ഒരു കാലഘട്ടമാണ്. വാര്‍ദ്ധക്യസഹജമായ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും വാര്‍ദ്ധക്യപരിചരണത്തെക്കുറിച്ചുമെല്ലാം നാമേവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വൃദ്ധരാണല്ലോ. വൃദ്ധജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി വൈദ്യശാസ്ത്രത്തില്‍ ഒരു പുതിയ ശാഖതന്നെയുണ്ടായിട്ടുണ്ട്. അതാണ് ജെറിയാട്രിക്‌സ്. വൃദ്ധജന പരിചരണത്തില്‍ സമഗ്രമായ ഒരു സമീപനമാണ് ആവശ്യം.

More...

പ്രമേഹവും കാലുകളുടെ പരിചരണവും

പ്രമേഹരോഗി തന്റെ കാലുകളുടെ പരിരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. കാലുകള്‍ക്ക് പ്രത്യേകപരിചരണം ഉറപ്പു വരുത്തുവാനായി പോഡിയാട്രിക് ഡോക്ടര്‍മാരുടെ സേവനം കൃത്യസമയത്ത് തേടേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തി രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തണം. മിക്കപ്പോഴും രോഗിയുടെ അശ്രദ്ധയാണ് കാലുകള്‍ മുറിച്ചുമാറ്റുന്ന (ആംപ്യൂട്ടേഷന്‍) ഘട്ടത്തിലെത്തിക്കുന്നത്. പാദങ്ങള്‍ക്ക് വേദനയും പുകച്ചിലും അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍തന്നെ കാലിന്റെ ഞരമ്പിനെ രോഗം ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നു തിരിച്ചറിയുകയും ചികിത്സ തേടുകയും വേണം.

More...

കേൾവിക്കുറവ്‌ മുതൽ വീഴ്ച വരെ

ശാരീരികപ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാകുന്ന ഘട്ടമാണ് വാര്‍ദ്ധക്യം. ജീവിതശൈലീരോഗങ്ങളായ, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയാഘാതം, പ്രമേഹം, പൊണ്ണത്തടി എന്നിവ കൂടാതെ കേഴ്‌വി-കാഴ്ച പ്രശ്‌നങ്ങള്‍, ദന്തരോഗങ്ങള്‍, പ്രോസ്‌റ്റേറ്റ് വീക്കം, ശ്വാസകോശരോഗങ്ങള്‍ എന്നിവയും വാര്‍ദ്ധക്യത്തിലെ ശാരീരികപ്രശ്‌നങ്ങളില്‍ ചിലതാണ്.

More...

ഡോക്ടർ വീട്ടിലെത്തും

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍കെയര്‍ ഡോ. ബോബി സാറാ തോമസ് എന്ന റേഡിയേഷന്‍ ഓങ്കോളജിസ്റ്റിന്റെ ആശയമാണ്. വൃദ്ധജനങ്ങള്‍ക്ക് വൈദ്യസഹായം വീട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തില്‍ നിന്നുമാണ് കാന്‍കെയറിന്റെ തുടക്കം. വൃദ്ധരെ ആശുപത്രി കയറിയിറക്കി കഷ്ടപ്പെടുത്തുക എന്നതില്‍നിന്നും മാറിചിന്തിക്കുന്ന ഈ സംരംഭം രോഗിക്ക് അവരുടെ വീടിന്റെയും ബന്ധുക്കളുടെയും സാമീപ്യത്തില്‍ തന്നെയുള്ള ചികിത്സ സാധ്യമാക്കുന്നു.

More...

ഭക്ഷണം രോഗിയാക്കരുത്‌

നമ്മുടെ ശരീരം ഒരു ജൈവരൂപമാണ്. പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിമൂലകങ്ങളാല്‍ നിര്‍മ്മിതം. ജൈവശരീരങ്ങളും മൂലകങ്ങള്‍ കൊണ്ട് രൂപീകൃതമാവുന്നവയാണ്. നാം കഴിക്കുന്ന ഭക്ഷണം മൂലകങ്ങള്‍ ചേര്‍ന്നുണ്ടായ ജൈവസംയുക്തങ്ങളാണ്. ശരീരവളര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ നടത്തി നിലനിറുത്തുന്നതിനും മൂലകങ്ങളും ഊര്‍ജ്ജവും വേണം. അതിനാണ്, ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിത്യേനയുള്ള അറ്റകുറ്റപ്പണികള്‍ നടത്തി ജീവശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും വേണ്ട ജൈവതന്മാത്രകളാണ് പ്രോട്ടീനുകള്‍, ജീവകങ്ങള്‍, ഖനിജങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ.

More...

വിളർച്ച കുട്ടികളിൽ

പോഷക മൂല്യമുള്ള ഭക്ഷണത്തിന്റെ അഭാവമാണ് കുട്ടികളെ വിളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണം. സാധാരണയായി ആറു മാസത്തിനു ശേഷവും മുലപ്പാല്‍ മാത്രം ലഭിക്കുന്ന കുട്ടികളിലാണ് വിളര്‍ച്ച കണ്ടു വരുന്നത്. ഈ പ്രായത്തില്‍ മുലപ്പാലില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ കുട്ടിയുടെ വളര്‍ച്ചയ്ക്ക് മതിയാവാതെ വരുന്നു. തന്മൂലം അയേണിനൊപ്പം വൈറ്റമിന്‍ ഡി യും കുറയുന്നു. അതുകൊണ്ടു തന്നെ റാഗി (കൂവരക്, പഞ്ഞപ്പുല്‌ള്) പോലെയുള്ള പോഷകാഹാരങ്ങള്‍ ആ പ്രായത്തില്‍ നല്‍കേണ്ടതുണ്ട്.

More...

കുട്ടികൾ നുണ പറഞ്ഞാൽ

കുട്ടികള്‍ ചെറുപ്രായത്തില്‍, ഏകദേശം മൂന്നു വയസ്‌സാകുമ്പോള്‍ തന്നെ നുണകള്‍ പറയാന്‍ പഠിക്കുന്നു. മുതിര്‍ന്നവര്‍ക്ക് മനസ്‌സ് വായിച്ചെടുക്കാന്‍ അറിയിലെ്‌ളന്ന ധാരണയിലാണ് നമുക്ക് മനസ്‌സിലാകാത്ത വിധം അസത്യമായ കാര്യങ്ങള്‍ കുട്ടികള്‍ പറയുന്നത്. നാല് മുതല്‍ ആറ് വയസ്‌സാകുമ്പോഴേക്കും കുട്ടികള്‍ നുണകള്‍ പറഞ്ഞു തുടങ്ങുന്നു. മുഖഭാവാദികളിലും ശബ്ദ നിയന്ത്രണത്തിലും മറ്റും വ്യതിയാനങ്ങളൊക്കെ വരുത്തി നല്‌ള രീതിയിലായിരിക്കും നുണകള്‍ അവര്‍ അവതരിപ്പിക്കുക. എന്നാല്‍, പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍, പലപേ്പാഴും അവര്‍ തെറ്റു സമ്മതിക്കാറുണ്ട്.

More...