Inside Stories

ഉണക്കമീൻ :ഗുണമുണ്ട് , പതിവാക്കരുത്

പ്രാചീനകാലം മുതല്‍ക്കു തന്നെ മനുഷ്യര്‍ ഉണക്കമത്സ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. കേരളീയരുടേയും ഇഷ്ടവിഭവമാണ് ഉണക്കമത്സ്യം. ലോകത്തെമ്പാടുമുള്ള പരമ്പരാഗത ഭക്ഷണങ്ങളിലും ഉണക്കമത്സ്യത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സോഡിയം, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍ എന്നിവ ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

More...

കടുകിന്റെ ഗുണങ്ങൾ

പലപ്പോഴും കുഞ്ഞനായി മാത്രം കണക്കാക്കുന്ന കടുകിന്റെ ഔഷധഗുണങ്ങള്‍ ഏറെയാണ്. മിനറല്‍സിന്റേയും ആന്റിഓക്‌സിഡന്റ്‌സിന്റേയും ഫൈബറിന്റേയും മികച്ച കലവറയാണ് ഇവ. മിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തോടൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും അകാല വാര്‍ദ്ധക്യം തടയാനും കടുകിന് സാധിക്കും.

More...

അയ്യോ ,അമ്മേ വയറു വേദന

കുട്ടികളില്‍ വളരെ സാധാരണയായി കാണുന്ന പരാതിയാണ് വയറുവേദന. നവജാതശിശുക്കളുടെ കാര്യമെടുത്താല്‍ ജനിച്ചു ആറു മാസം മുതല്‍ ഒരു വയസുവരെയുള്ള കാലയളവില്‍ വയറുവേദനയുണ്ടാകുന്നതിന്റെ ഏറ്റവും സാധാരണ കാരണം മുലയൂട്ടുന്നതിലെ അപാകതകളാണ്. കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളിലാണെങ്കിലും കുപ്പി വലിച്ചു കുടിക്കുമ്പോള്‍ വയറില്‍ ഗ്യാസ് നിറഞ്ഞ് കുഞ്ഞിന് വയറുവേദന ഉണ്ടാകാറുണ്ട്. പാലൂട്ടിയശേഷം കുട്ടിയെ തോളില്‍ കിടത്തി തട്ടി ഓരോ പ്രാവശ്യവും ഗ്യാസ് കളയേണ്ടതാണ്.

More...

ചക്ക പഴയ ചക്കയല്ല

മള്‍ബറി കുടുംബത്തില്‍പ്പെട്ട ഒരു ഫലമാണ് ചക്ക. അടുത്ത കാലം വരെ കേരളത്തില്‍ നിന്നും വന്‍തോതില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്ന ചക്ക, ചിപ്‌സ് രൂപത്തില്‍ തിരികെ മടങ്ങിയെത്തുകയായിരുന്നു പതിവ്. എന്നിട്ടും അതിലുമെത്രയോ ഇരട്ടി ചക്കകളാണ് പാഴായിപ്പോകുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെയും മാധ്യമങ്ങളുടെയും നിരന്തര പ്രചരണത്തിലൂടെ ചക്കയുടെ അവഗണന നിറഞ്ഞ ഭൂതകാലം മാറിത്തുടങ്ങിയിരിക്കുന്നു. പറമ്പില്‍ കാക്കയും വവ്വാലും കൊത്തിവലിച്ചിരുന്ന ചക്ക, ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക കൊണ്ടാട്ടം, ചക്കവരട്ടി തുടങ്ങി നിരവധി രൂപങ്ങളില്‍ തീന്‍മേശയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

More...

അപസ്മാരത്തിന് കീറ്റോൺ ഡയറ്റ്

തലച്ചോറിന്റെ കോശങ്ങളില്‍ നിന്നും അനിയന്ത്രിതമായ വൈദ്യുതപ്രവാഹം വരുമ്പോള്‍ ശരീരത്തിനും മനസ്‌സിനും ഉണ്ടാകുന്ന പ്രകമ്പനമാണ് അപസ്മാരം. അപസ്മാരത്തിന്റെ വലിയൊരു ശതമാനം ഇരകളും കുട്ടികളാണ്. കൃത്യസമയത്തു തന്നെ മരുന്നുകള്‍ കഴിക്കുകയും ഡോകറുടെ ഉപദേശം പിന്തുടരുകയും ചെയ്താല്‍ പൂര്‍ണ്ണമായും ഭേദമാക്കാനാകുന്ന രോഗമാണ് അപസ്മാരം.

More...

രോഗവും ചികിത്സയും

പുറമേയുള്ള ഏതെങ്കിലും വസ്തുക്കളോടുള്ള ഹൈപ്പര്‍ റിയാക്ടിവിറ്റി (അമിതപ്രതികരണം) കാരണം ശ്വാസനാളങ്ങളില്‍ നീരു കെട്ടുകയും ക്രമേണ ഇതു സ്രവമായിത്തീരുകയും ചെയ്യുന്നതോടെ ഉണ്ടാകുന്ന ശ്വാസതടസ്‌സമാണ് ആസ്ത്മ. എന്നാല്‍ ഇതേ ലക്ഷണം ഒരിക്കലോ മറ്റോ ഉണ്ടാകുന്നതിനെ ആസ്ത്മ എന്നു പറയാനാകില്ല. ഇതേ അവസ്ഥ ഇടയ്ക്കിടെ ഉണ്ടാകുമ്പോഴാണ് ഒരു വ്യക്തി ആസ്ത്മാബാധിതനായി എന്ന് ഉറപ്പു വരുത്താനാകുക. ആസ്ത്മാരോഗികളില്‍ ശ്വാസം വലിക്കുന്ന ശബ്ദം അഥവാ കുറുകല്‍ പുറത്തു കേള്‍ക്കാന്‍ സാധിക്കും. കുട്ടികളില്‍ സാധാരണയായി ചുമയായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.

More...

ജീവിതശൈലിരോഗങ്ങൾ

ഏറ്റവും പ്രധാനം അമിതവണ്ണം കുറയ്ക്കുക എന്നതാണ്. ശരിയായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും കൊണ്ട് അമിതവണ്ണം കുറയ്ക്കാനും ജീവിതശൈലി രോഗങ്ങള്‍ ഒരു പരിധിവരെ തടയാനും കഴിയും.

More...

വന്നു ,വീണ്ടും മാമ്പഴക്കാലം

ഒരു മാമ്പഴക്കാലം കൂടി വന്നുകഴിഞ്ഞു. പോഷകസമൃദ്ധമായ മാമ്പഴവും പച്ചമാങ്ങയും കൊതിയൂറും വിഭവങ്ങളായി മാറുന്ന കാലം. ആഗോളതലത്തില്‍, ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്നത്. നാട്ടുമാവുകള്‍ പലതും അപ്രത്യക്ഷമായെന്നാലും ഹൈബ്രിഡ് ഇനങ്ങളിലൂടെയെങ്കിലും മുറ്റത്തൊരു മാവെന്നത് എല്ലാ മലയാളിയുടെയും ഗൃഹാതുരമായ മോഹമാണ്.

More...

പേരന്റിംഗ്

ലോകാരംഭം മുതല്‍ ഓരോ ജീവികളും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചു വരുന്നു. മനുഷ്യന്റെ കാര്യവും ഭിന്നമല്ല. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും രക്ഷിതാക്കള്‍ അവര്‍ക്ക് മാനസികമോ ശാരീരികമോ ആയ പോറല്‍ ഏല്‍ക്കാതെയും ഏല്‍പ്പിക്കാതെയും അവരാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാറാണ് പതിവ്. ചിലപ്പോള്‍ നമ്മള്‍ അറിയാതെ നമുക്ക് വേണ്ടപ്പെട്ടവരില്‍ നിന്ന് തന്നെ കുഞ്ഞുങ്ങള്‍ പീഡനത്തിന് ഇരയാകുന്നു. അങ്ങനെയൊരു ജീവിത അനുഭവത്തിലൂടെ കടന്നുപോയ ഒരു കുട്ടിയാണ് പതിനൊന്നുകാരന്‍ റിയാന്‍ റഷീദ്. കോഴിക്കോട് ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്‌ളിം കുടുംബത്തിലെ റഷീദിന്റെയും ആമിനയുടെയും മകന്‍.

More...

AUTISM

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ റോയിയുടെയും സിന്ധുവിന്റെയും മകളാണ് റോസി. വിവാഹാനന്തരം തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ആദ്യത്തെ കണ്മണി പെണ്ണായീടേണം എന്നവര്‍ കൊതിച്ചു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ചതുപോലെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. അവള്‍ക്കവര്‍ റോസി എന്നു പേരിട്ടു. റോസിയുടെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നും സാകൂതം വീക്ഷിച്ച അവര്‍ ഓരോ ദിവസവും ആവേശത്തോടെയാണ് അനുഭവങ്ങള്‍ പങ്കിട്ടത്. റോസിക്ക് വയസ്‌സ് മൂന്നായി. മൂന്നാംപിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു അവരുടെ പ്‌ളാന്‍.

More...

തക്കാളി കഴിക്കൂ കാൻസർ തടയാം

തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബ്ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നു കണ്ടെത്തിയിട്ടുണ്ട്.. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയതില്‍ നിന്നാണ് ഇതിന്റെ ആന്റി കാന്‍സര്‍ ഗുണം കണ്ടെത്തിയത്. തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കുറഞ്ഞതായി കണ്ടെത്തി. ഇറ്റലിയില്‍ മറ്റൊരു പരീക്ഷണം നടത്തി. അത് സ്ത്രീകളിലും പുരുഷന്മാരിലുമായിരുന്നു. അവര്‍ ഒരാഴ്ചയില്‍ ഏഴോ അതിലധികമോ തക്കാളി കഴിച്ചിരുന്നു. അവരില്‍ 30 - 60 ശതമാനം ദഹനേന്ദ്രിയ കാന്‍സര്‍ കുറവായി കണ്ടു.

More...

മണ്ണിലിറങ്ങിയ ഡോക്ടർ

ഭൂമിയില്‍ മനുഷ്യന് ലഭ്യമായ ഒരേയൊരു ജീവിതം. അതിനെ എത്രത്തോളം മഹത്തരവും ഉദാത്തവുമാക്കാമെന്ന് ഡോ. ബി. രമണ റാവു കാണിച്ചു തരും. ഒരു ഭിഷഗ്വരന്റെ ജീവിതം കാരുണ്യവഴികളിലൂടെയുള്ള ഒരു യാത്രയാണെന്ന് പറയുക മാത്രമല്ല അതു തന്നാലാവും വിധം പ്രവ്യത്തികളിലൂടെ ചെയ്തു കാണിച്ചുതരുന്നു ഈ കാര്‍ഡിയോളജിസ്റ്റ് .

More...

പക്ഷാഘാതം

ലോകമെങ്ങുമുള്ള ആരോഗ്യപ്രശ്‌നമാണ് പക്ഷാഘാതം. എല്ലാ വര്‍ഷവും രണ്ടു കോടിയിലധികം പേര്‍ക്ക് പക്ഷാഘാതം ഉണ്ടാകുന്നു. എന്നാല്‍ 25 ശതമാനം പേര്‍ക്ക് രോഗത്തെ അതിജീവിക്കാന്‍ കഴിയാറില്ല. അങ്ങനെ മരണത്തിനും അംഗവൈകല്യങ്ങള്‍ക്കും ഒരു പ്രധാന കാരണമാകുന്നു. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം വരുത്തുകയും ഏകദേശം 30 ശതമാനം പേര്‍ പൂര്‍ണ്ണമായി അംഗവൈകല്യമുള്ളവരായിത്തീരുകയും ചെയ്യുന്നു. പക്ഷാഘാതം ജീവിതത്തെ മാറ്റിമറിക്കുന്നതാണ്. അത് രോഗിയെ മാത്രമല്ല, കുടുംബത്തെ ഒന്നാകെ ബാധിക്കുന്നു.

More...

വേനൽ

വേനല്‍ക്കാല ചര്‍മ്മരോഗങ്ങള്‍ പ്രധാനമായും. സൂര്യരശ്മി കൊണ്ടുണ്ടാകുന്ന ചര്‍മ്മരോഗങ്ങള്‍, ചൂടുകുരു, ഫംഗസ് (പൂപ്പല്‍) ബാധ, അണുബാധ, ഷഡ്പദങ്ങളുടെ കടിയേറ്റുണ്ടാകുന്ന അലര്‍ജി എന്നിവയാണ്. സൂര്യരശ്മി കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ മൂന്നുതരം സൂര്യരശ്മികളാണ് ഭൂമിയില്‍ പതിക്കുന്നത്.

More...

ഹെൽത്ത് ഗാലറി

പ്രമേഹരോഗികളില്‍ മുറിവുണക്കാന്‍ തേന്‍ പ്രമേഹരോഗികളിലെ മുറിവുകള്‍ സുഖപ്പെടുത്താന്‍ തേന്‍ ഫലപ്രദമെന്ന് ഐഐടി ഖൊരഗ്പൂരിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍. പ്രമേഹരോഗികളിലെ ക്രോണിക് ഫൂട്ട് അള്‍സര്‍ പലപ്പോഴും ഗുരുതരമാകുന്നതോടെ കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയോളം എത്തുന്നു. കൊളാജന്‍ ഫൈബറുകളുടെ അഭാവമാണ് പ്രമേഹരോഗികളില്‍ മുറിവുണക്കാന്‍ താമസമുണ്ടാക്കുന്നത്. തേന്‍ കോളാജന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. പ്രൊലൈന്‍, അര്‍ഗിനൈന്‍, ഗ്‌ളുട്ടമിക് ആസിഡ് തുടങ്ങിയ അമിനോആസിഡുകള്‍ തേനിലുണ്ട്. അസ്‌കോര്‍ബിക് ആസിഡ് കൊളാജന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ത്വക്കില്‍ പാടുകള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു.

More...

ചൂടാക്കിയാലും നെല്ലിക്ക കേമൻ തന്നെ

നെല്ലിക്കയെക്കുറിച്ച് പറയുമ്പോള്‍ ആമുഖമൊന്നും വേണ്ട. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഫലമാണിത്. നെല്ലിക്കയെ ധാത്രി എന്നുവിളിക്കുന്നു. ധാത്രി എന്ന വാക്കിന് വളര്‍ത്തമ്മ, ഭൂമി എന്നൊക്കെയാണ് അര്‍ത്ഥം. ആ പേരില്‍ നിന്നും നെല്ലിക്കയുടെ പ്രസക്തി ഊഹിക്കാവുന്നതേയുള്ളൂ. നെല്ലിക്കയുടെ മേന്മകള്‍ പറഞ്ഞാലൊടുങ്ങില്ല. ഇത് ദീര്‍ഘായുസ്‌സും ശക്തിയും ഓജസും ഉന്മേഷവും നല്‍കുന്നതിനോടൊപ്പം ബുദ്ധിശക്തി, കാഴ്ച, രോഗപ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

More...

തൊലിയോടെ കാരറ്റ് കഴിക്കാം

നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും കാരറ്റിനോളം മെച്ചപ്പെട്ട മറ്റൊരു ഭക്ഷണമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി1, ബ3, ബി6, പൊട്ടാഷ്യം, മഗ്‌നീഷ്യം, നാരുകള്‍ എന്നിവയുടെ കലവറയാണ് കാരറ്റ്. കാഴ്ച മെച്ചപ്പെടും

More...

അപകടം

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രക്തദാനത്തിന് ഇയ്യിടെ വന്നപേ്പാള്‍ കുറെ സംസാരിക്കാനിടയായി പുള്ളി ചോദിച്ചു: 'ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ബൈ്‌ളന്‍ഡ്നെസ് എന്നൊന്നുണ്ടോ?' 'കേട്ടിട്ടില്‌ള. കളര്‍ ബൈ്‌ളന്‍ഡ്നെസ് എന്ന് കേട്ടിട്ടുണ്ട്.' 'അങ്ങനുണ്ട് ഡോക്ടറേ. അതാണ് ചിലര്‍ വണ്ടിയില്‍ കയറിയാല്‍ റോഡില്‍ വരച്ചിട്ടുള്ള സീബ്രാ ലൈന്‍ കാണാത്തത്.' സംഗതി തമാശയായിട്ടാണ് പറഞ്ഞത്. പക്ഷേ തീരാത്ത ദുഖമാണ് ഇത്തരം റോഡ് പെരുമാറ്റങ്ങളുടെ ഫലം. സീബ്ര ലൈനില്‍ നിന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മേലേക്ക് നിയന്ത്രണം വിട്ടോടിക്കയറിയ ബസ്‌സ് ആ യുവാവിന്റെ ജീവനെടുത്തത് ഈയിടെയാണ്.

More...

ഇനി പറയൂ ,പേടിക്കണോ പേവിഷബാധ

'അതൊരു സാധു പട്ടിക്കുട്ട്യാ ഡോക്ടറേ. നല്ല സ്വഭാവാണ്. ഒരു കുഴപ്പോണ്ടാവില്ല.' വീട്ടിലെ പട്ടിക്കുട്ടിയുടെ കടിയേറ്റ് വന്ന ഒരു അമ്മാവന്‍ പേവിഷബാധക്കെതിരായ കുത്തിവയ്പ്പ് ഒഴിവാക്കാനായി പറഞ്ഞ ന്യായീകരണമാണിത്. സംഗതി ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് രസകരമാണെങ്കിലും റാബീസ് അഥവാ പേവിഷബാധയുടെ ഏതാണ്ട് നൂറുശതമാനത്തോളമെത്തുന്ന മരണനിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും ആപത്കരമായ ഒന്നായി മാറുന്നു.

More...

ലൂപ്പസ് രോഗം : അറിയേണ്ടത്

ലൂപ്പസ് രോഗം ഏറ്റവുമധികം കാണപ്പെടുന്നത് സ്ത്രീകളിലാണ്. രോഗികളില്‍ 90 ശതമാനം സ്ത്രീകളായിരിക്കും. 15 മുതല്‍ 40 വയസ്‌സു വരെ പ്രായമുള്ളവരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഈ രോഗത്തിന് പൂര്‍ണ്ണ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്കി നിയന്ത്രിക്കാമെന്നു മാത്രം.

More...