Warning: session_start(): Cannot send session cookie - headers already sent by (output started at /home/ayurarogyam/public_html/common_new/header.php:2) in /home/ayurarogyam/public_html/common_new/header.php on line 4

Warning: session_start(): Cannot send session cache limiter - headers already sent (output started at /home/ayurarogyam/public_html/common_new/header.php:2) in /home/ayurarogyam/public_html/common_new/header.php on line 4
Ayurarogyam

Inside Stories

ജീവിതം/എസ് .യു .അമൃത

അമ്മയെന്നാണ് പലരും അവരെ വിളിക്കുന്നത്. മനുഷ്യത്വത്തിന്റെ ഉറവിടമായി, നിരാലംബരായ നിരവധിപേര്‍ക്കാണ് ഷര്‍മ്മിള സിസ്റ്റര്‍ തണലായത്. 2014ല്‍ രാഷ്ര്ടപതിയുടെ നാഷണല്‍ ഫ്ളോറന്‍സ് നൈറ്റിംഗല്‍ പുരസ്‌കാരവും സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരവും ഷര്‍മ്മിള സിസ്റ്റര്‍ക്കു ലഭിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സായ ഷര്‍മ്മിള കഴിഞ്ഞ ഇരുപത്തേഴ് വര്‍ഷമായി രോഗികള്‍ക്ക് താങ്ങായും തണലായും കൂട്ടിനുണ്ട.് ഷര്‍മ്മിളയെന്ന വനിത

More...

ജീവിതം/ശർമിള ശശിധർ

നഴ്സിങ് തൊഴില്‍ മാത്രമല്ല സിന്ധു എന്‍.ആറിന്, പ്രാര്‍ത്ഥന പോലെ പവിത്രമായതാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ തുടങ്ങി തലശേ്ശരി മലബാര്‍ കാന്‍സര്‍ സെന്റര്‍ വരെയുള്ള പതിനെട്ടു വര്‍ഷത്തെ നഴ്സിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

More...

ഹെൽത്തി ലിവിങ്ങ് /പ്രിയ ദിനേശ്‌

ബുഫെ പാര്‍ട്ടിയാണെങ്കില്‍ അതിഥികള്‍ ഭക്ഷണം വിളമ്പിയെടുക്കുന്നത് ശ്രദ്ധിച്ചാല്‍ കാണാം, ഒരു പേ്‌ളറ്റിന്റെ പകുതി ഭാഗം ചോറ് അതു കഴിഞ്ഞിട്ടാണ് കറികള്‍ തിരഞ്ഞെടുക്കുക. അതില്‍ നോണ്‍വെജ് ഉണ്ടെങ്കില്‍ പച്ചക്കറിയുടെ അളവ് തീരേ കുറയും. ചിലരാകട്ടെ ചോറും ചിക്കനും പിന്നെ പേരിന് ഒരു അച്ചാര്‍ മാത്രം തിരഞ്ഞെടുക്കും. ഹെല്‍ത്തി പ്‌ളേറ്റ് എന്നൊരു ആരോഗ്യ ശൈലി പിന്തുടരാം. ലോകം മുഴുവന്‍ അംഗീകരിച്ച ഈ ശൈലിപ്രകാരം ഏറ്റവും കുറഞ്ഞത് 250 ഗ്രാം പച്ചക്കറിയെങ്കിലും ദിവസവും കഴിക്കണം. അതു പ്രകാരം നമ്മുടെ പ്‌ളേറ്റ് ഇപ്രകാരം ഡിസൈന്‍ ചെയ്യാം.

More...

ഹെൽത്തി ലിവിങ്ങ് /ഉഷ സുരേഷ് ബാബു

ഉപ്പ് (സോഡിയം കേ്‌ളാറൈഡ് ആഹാരത്തിന്റെ രുചിക്കും ആരോഗ്യസംരക്ഷണത്തിനും അത്യാവശ്യമാണ്. ഡബ്‌ള്യൂ.എച്ച്.ഒ യുടെ നിര്‍ദ്ദേശപ്രകാരം ഒരാള്‍ക്ക് ദിവസം 3.7 ഗ്രാം മുതല്‍ 5.7 ഗ്രാം വരെ ഉപ്പ് ആവശ്യമാണ്. പച്ചക്കറികളിലും പഴങ്ങളിലും ഇലക്കറികളിലും ഉപ്പ് അടങ്ങിയിട്ടുണ്ട്. നൂതന ശൈലിയിലുള്ള ഭക്ഷണരീതികളും സംസ്‌ക്കരിച്ച ഭക്ഷണങ്ങളും എല്‌ളാം ചേര്‍ന്ന് ശരാശരി 10 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഒരു ദിവസം നാം ഉപയോഗിക്കുന്നു. ലേബല്‍ നോക്കി വാങ്ങാം

More...

യോഗ / ഋതകൃഷ്ണ

ആറായിരം വര്‍ഷങ്ങള്‍ സുദീര്‍ഘമായി തുടരുന്ന അഭിമാനസമ്പത്ത്. അതാണ് യോഗാസമ്പ്രദായം. ഭാരതം ലോകത്തിന് സമ്മാനിച്ച അമൃതതുല്യമായ വിദ്യ. ഈ ജൂണ്‍ 21 ന് നാലാമത് അന്തര്‍ദ്ദേശീയ യോഗദിനം ആചരിക്കുവാന്‍ ലോകം തയ്യാറെടുക്കുകയാണ്. ലോകവ്യാപകമായി അതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മഹര്‍ഷി പതഞ്ജലിയാണ് യോഗയുടെ പിതാവ്. മുന്‍പ് പലയിടങ്ങളിലായി ചിതറി കിടന്ന ഈ അറിവിനെ ക്രോഡീകരിച്ച് ഒരു സമ്പ്രദായം രൂപീകരിച്ചത് അദ്ദേഹമാണ്.

More...

ധ്യാനം /ശുഭശ്രീ പ്രശാന്ത്

ആഹാരവും ധ്യാനവും താളലയങ്ങള്‍ പോലെ ബന്ധപ്പെട്ടു കിടക്കുന്നു. ശരീരദുരാചാരങ്ങളില്‍ നിന്നും അവനവനെ സ്വയം കാക്കാന്‍ ധ്യാനം ഒരു ഉത്തമ മാര്‍ഗ്ഗമാണ്. മനുഷ്യനെ ഭൂമിയുമായി ഒന്നിപ്പിക്കുന്നതാണ് ഭക്ഷണം. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിനും ഭൂമിയുടെയും സൂര്യന്റെയും ജീവനും പ്രപഞ്ചത്തിലെ മൊത്തം രുചിയുമുണ്ട്. ആദ്യം കണ്ണു കൊണ്ടും പിന്നീട് മനസ്‌സു കൊണ്ടും കഴിച്ചാല്‍ മനസ്‌സും ശരീരവും നിറയും. മനുഷ്യന്റെ നന്മയ്ക്കും ക്ഷമയ്ക്കും ക്ഷീണം സംഭവിക്കാനുള്ള പ്രധാന കാരണം നാം കഴിക്കുന്ന ഭക്ഷണമാണ്.

More...

ഇൻ ഫോക്കസ് /ഡോ .വിശ്വനാഥൻ കെ .

രോഗിയുടെ ബന്ധുക്കള്‍ രോഷാകുലരായിരുന്നു. 'കാലിലെ ഒടിവിന്റെ ചികിത്സക്ക് വന്നു. ഓപ്പറേഷന്‍ വേണമെന്ന് നിങ്ങള്‍ പറഞ്ഞു. അത് ചെയ്തു. എന്നിട്ടിപ്പോള്‍ നിങ്ങള്‍ പറയുന്നു ഞരമ്പില്‍ രക്തം കട്ട പിടിച്ചു, അത് കൊണ്ട് ശ്വാസതടസ്‌സം ഉണ്ടാകും, ഐ.സി.യുവില്‍ കയറ്റണം, എന്നൊക്കെ. ഡോക്ടറുടെ വിചാരം എന്താ, ഞങ്ങളൊക്കെ വിഡ്ഢികള്‍ ആണെന്നാണോ?' ഞാന്‍ കാര്യം പറഞ്ഞു മനസ്‌സിലാക്കാന്‍ ശ്രമിച്ചു. അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റാന്‍ അവര്‍ തീരുമാനിച്ചു. മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ തിരിഞ്ഞു നിന്നു പറഞ്ഞു, 'ചാനലില്‍ അറിയിക്കുന്നുണ്ട്, ഡോക്ടര്‍ നോക്കിക്കോ.'

More...

ഇൻ ഫോക്കസ് /ഡോ .മനോജ് വെള്ളനാട്

ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങള്‍ പറയാം. ഒന്ന്, കൈയിലെ എല്ലില്‍ രണ്ടാമതും കാന്‍സര്‍ ബാധിച്ച 12 വയസുകാരന്‍. രക്ഷിതാക്കള്‍ പാലക്കാട് ജില്ലയിലുളള ഒരു വ്യാജ വൈദ്യന്റെ അടുത്തുകൊണ്ടു പോകുന്നു. ഇത് പിത്തമാണെന്നും ഇപ്പൊ ശരിയാക്കാമെന്നും പറഞ്ഞ് ചികിത്സ തുടങ്ങുന്നു. ഒടുവില്‍ ഒരു ചികിത്സയ്ക്കും രോഗത്തെ നിയന്ത്രിക്കാനാകാത്ത അവസ്ഥയില്‍ (കൈ മുറിച്ചുമാറ്റിയാല്‍ പോലും ജീവന്‍ രക്ഷിക്കാനാകാത്ത അവസ്ഥയില്‍) മെഡിക്കല്‍ കോളേജിലെത്തിക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് മാത്രം പറയാവുന്ന ഈ വാര്‍ത്ത ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയുന്നത്.

More...

ഡോക്ടർ /പ്രിയാ ദിനേശ്

ലേബര്‍ റൂമില്‍ വേദനയുടെ മൂര്‍ദ്ധന്യത്തില്‍ ആര്‍ത്തുകരയുമ്പോള്‍ സ്വന്തം അമ്മയുടെ സാമീപ്യം ഏതൊരു സ്ത്രീയും ആഗ്രഹിച്ചുപോകും. ആ സാന്നിധ്യവും കരുതലുമാണ് ഡോ.ഷീലാ ഷേണായി. പതിനായിരക്കണക്കിന് കുരുന്നുകളുടെ ഭൂമിയിലേക്കുള്ള വരവ് ഈ ഗൈനക്കോളജിസ്റ്റിന്റെ കൈത്തലങ്ങളില്‍ ഭദ്രമാണ്. ഓരോ പിറവിയും ഡോക്ടര്‍ ഒരു നിയോഗം പോലെ ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്നു.

More...

പേരന്റിംഗ് /ഡോ .ശുഭ സച്ചിതാനന്ദ്‌

അലസത അല്ലെങ്കില്‍ മടി കുട്ടികളെപ്പോലെ മുതിര്‍ന്നവരിലും കണ്ടുവരുന്ന സ്വഭാവമാണ്. ചെയ്യാനുള്ള കാര്യങ്ങള്‍ മാറ്റിവയ്ക്കും. അല്ലെങ്കില്‍ അത് മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാന്‍ ശ്രമിക്കും. എന്നാല്‍, മടി എല്ലാവരിലും കുറഞ്ഞ അളവിലെങ്കിലും ഉണ്ട്. പുലര്‍ച്ചെ വയ്ക്കുന്ന അലാറം പോലും സ്‌നൂസ് ചെയ്ത് അല്പം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നവരാണ് ഭൂരിപക്ഷവും. കുട്ടിക്കാലം മുതല്‍ മാതാപിതാക്കളെ നിരീക്ഷിക്കുന്ന കുട്ടികള്‍ ഈ മാറ്റിവയ്ക്കല്‍ ശീലം ഉള്‍ക്കൊള്ളുന്നു. അലസത മാറ്റിയെടുക്കുക വെല്ലുവിളിയാണ്. കുട്ടിക്കാലത്തേ അലസത മനസ്‌സിലാക്കി അതു മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. മാതാപിതാക്കള്‍ ചെയ്യുന്ന അതേ വേഗത്തിലാവില്ല കുട്ടികള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ വേഗതയുടെ പേരില്‍ അവരെ മടിയന്മാരായി കാണുന്നത് തെറ്റാണ്. അന്നന്നു ചെയ്യേണ്ട ജോലികള്‍ തീര്‍ക്കാതിരിക്കുമ്പോള്‍ മടിയന്‍ മല ചുമക്കുന്ന അവസ്ഥയുണ്ടാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.

More...

കർക്കടകം /ഡോ .ഷിബില രാജേഷ്

കര്‍ക്കടകമാസത്തില്‍ കാണപെ്പടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ത്വക്ക് രോഗങ്ങള്‍. ദഹനക്കുറവു കൊണ്ടും കൊതുകുകടി കൊണ്ടും വെള്ളം കെട്ടി നില്‍ക്കുന്നതുകൊണ്ടുണ്ടാവുന്ന അണുബാധ കൊണ്ടും പെട്ടെന്നു തന്നെ അലര്‍ജിയോ അതുമായി ബന്ധപെ്പട്ട ത്വക്ക് രോഗങ്ങളോ പിടിപെടാം. കര്‍ക്കടക മാസത്തിലെ ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍.

More...

ഡ്രൈനീഡിലിങ് /ഡോ .രാഗിതാ .ആർ

സ്വസ്തസ്യ സ്വാസ്ഥ്യ രക്ഷണം ആതുരസ്യ വികാര പ്രശമനം ഇതി തന്ത്രസ്യ അസ്യ പ്രയോജനം ആരോഗ്യമുളള ശരീരത്തിന്റെ പരിപാലനവും അനാരോഗ്യത്തില്‍ നിന്നുള്ള പരിരക്ഷണവുമാണ് ആയുര്‍വേദശാസ്ത്രത്തിനാലുള്ള പ്രയോജനമെന്ന് ചരകാചാര്യന്‍ പറഞ്ഞുതരുമ്പോള്‍ നാം തിരിച്ചറിയേണ്ടത് ആയുര്‍വേദം ഒരു യുഗം കഴിച്ചുകൂട്ടാന്‍ വേണ്ടിയുളള ജീവന്റെ ആയുരാരോഗ്യ സംരക്ഷണചര്യകള്‍ എന്നാണ്. ഋതുകാലങ്ങളില്‍ കാറ്റിന്റെ ഗതി മാറിയാല്‍ യുക്തി യുക്തമായി സ്വന്തം ശരീരത്തെ ശുശ്രൂഷിച്ചു കൊള്ളുവാന്‍ പറയുമ്പോള്‍, ഇന്ന് നാമതിനെ കണക്കിലെടുക്കാതെ, വേദനകള്‍ക്കു മുഖം കൊടുക്കാതെ തിരിഞ്ഞു നടക്കുന്നു.

More...

മത്സ്യം / പ്രിയാ ദിനേശ്

ആന്റിബയോട്ടിക് ചിക്കന്‍. കീടനാശിനി സമൃദ്ധമായ പച്ചക്കറി. ഒടുവിലിതാ ഫോര്‍മാലിനില്‍ കുതിര്‍ന്ന മീന്‍!... മലയാളിയുടെ മീന്‍കൊതിയെ ചൂഷണം ചെയ്യാന്‍ ഇന്ത്യയിലെ തീരദേശസംസ്ഥാനങ്ങളെല്ലാം മത്സരിക്കുകയാണ്. ഓരോ വര്‍ഷവും ഒരു ശരാശരി മലയാളി അകത്താക്കുന്ന മീന്‍ 32 കിലോ ആണ്. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഒരു ദിവസം മലയാളിയുടെ അടുപ്പുകളില്‍ വേവുന്നത് 2500 ടണ്‍ മത്സ്യം ആണ്. മീനില്ലാതെ ഊണിറങ്ങാത്ത മലയാളിയുടെ ശരീരത്തില്‍ ദിവസവും ചെന്നടിയുന്ന വിഷത്തിന്റ തോത് ഊഹിക്കാവുന്നതേയുളളു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, ഗുജറാത്ത്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മാസങ്ങളോളം പഴക്കമുള്ള നല്ല 'പെടയ്ക്കണ മീന്‍' നമ്മുടെ ഊണുമേശകളില്‍ കൊതിപ്പിക്കുമ്പോള്‍ ഗുരുതരരോഗങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്.

More...

ഇൻ ഫോക്കസ് /ഡോ .കെ .പി.സുകുമാരപിള്ള

രാജഭരണത്തിലായാലും ജനാധിപത്യഭരണത്തിലായാലും സ്വേച്ഛാധിപത്യഭരണത്തിലായാലും ഭരണാധികാരികളുടെ മനോനിലയും മാനസികാരോഗ്യവും ലോകനിലനില്‍പ്പിനും ജനനന്മയും രാജ്യതാത്പര്യങ്ങളും സംരക്ഷിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ശേഷം സ്വേച്ഛാധിപതികളായി മാറുന്നവരുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ലോകത്തിന്റെ നിലനില്‍പ്പിനും സംരക്ഷണം നല്‍കേണ്ടവര്‍ ഭരണകൂടങ്ങളുടെ തലപ്പത്തെത്തുമ്പോള്‍ വേണ്ടത്ര മാനസികാരോഗ്യം ഇല്ലാത്തവരും മനോനില തെറ്റിയവരുമായി പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്. തിരഞ്ഞെടുപ്പുകാലത്തു തന്നെ അവരുടെ ജീവിതശൈലിയും പൊതുപ്രശ്‌നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ശ്രദ്ധിക്കപ്പെടുന്നു.

More...