ആളുകള്‍ ദിവസേന ഒരു ആപ്പിള്‍ വച്ച് തിന്നാല്‍ ഡോക്ടര്‍ കമ്പൗണ്ടറാവും എന്നല്ലേ! എന്നാല്‍ ഞാനൊന്ന് ചോദിക്കട്ടെ. നല്ല ചുവന്നുതുടുത്ത് സുന്ദരിയായ ആപ്പിളും പച്ചച്ച് ഇടയ്ക്കോരോ കറുത്ത മുഖക്കുരൂം ഉള്ള പേരയ്ക്കയും മുന്നില്‍ വന്നു നിന്നാല്‍ നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും? ഇവരുടെ പോഷകമൂല്യങ്ങള്‍ നോക്കാം. (ഓരോ നൂറു ഗ്രാമിനും എന്ന കണക്കിന്)
പെരിനാട്ട് വൈദ്യന് എന്നറിയപ്പെടുന്ന വി.ഐ.വര്‍ഗീസ് വൈദ്യന് 1929-ല്‍ സ്ഥാപിച്ച കായല്‍വാരത്ത് ആശുപത്രി എല്ലാ ആധുനിക സജ്ജീകരണങ്ങളുമായി ആയുര്‍വേദ ചികിത്സാരംഗത്ത് ചരിത്രം ചമയ്ക്കുന്നു. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്ന് വൈദ്യകലാനിധി ബിരുദം ഗോള്‍ഡ് മെഡലോടെ പാസായ വി.ഐ.വര്‍ഗീസ് വൈദ്യന്റെ കൈപ്പുണ്യം പഴമക്കാര്‍ ഇന്നും അത്ഭുതാദരങ്ങളോടെയാണ് ഓര്‍മ്മിക്കുന്നത്. എത്ര തീരാവ്യാധിയായാലും വര്‍ഗീസ് വൈദ്യന്റെ അടുത്തെത്തിയാല്‍ അതു മാറ്റുമെന്ന് ഉറപ്പായിരുന്നു.
ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സിനെക്കുറിച്ച് അനൊറെക്സിയയും ബുളീമിയയും അനൊറെക്സിയയും ബുളീമിയയും രണ്ടു പ്രധാന ഈറ്റിംഗ് ഡിസോര്‍ഡറുകളാണ്. മാനസിക അസുഖങ്ങളുടെ പരിധിയിലാണ് ഇത് രണ്ടും ഉള്‍പ്പെടുന്നത്. അനൊറെക്സിയ ഉള്ളവര്‍ ഭക്ഷണം തീരെ കഴിക്കാതെ വളരെയധികം ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു. വളരെയധികം ശോഷിച്ചിരിക്കുന്ന അവര്‍ വീണ്ടും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി അമിത വ്യായാമം ചെയ്യുകയും ചിലപ്പോള്‍ ഛര്‍ദ്ദിക്കുകയും വയറിളക്കാന്‍ മരുന്നു കഴിക്കുകയും മറ്റും ചെയ്യുന്നു. അനൊറെക്സിയ ഉള്ളവര്‍ക്ക് ശരീരഭാരം അല്പം പോലും കൂടുന്നത് വളരെയധികം ഭയം ഉണ്ടാക്കുന്ന കാര്യമാണ്. എന്തു വിധേനെയും ഇത് ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. വളരെയധികം മെലിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോഴും മനസ്സില്‍ 'ഞാന്‍ ഭയങ്കര തടിച്ചിട്ടാണല്ലോ!' എന്നാണ് അവര്‍ക്ക് തോന്നുക.
മനുഷ്യവിസര്‍ജ്ജ്യം കലര്‍ന്ന മലിനജലം കുപ്പിയിലാക്കി കച്ചവടം ചെയ്ത 14 കമ്പനികള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്കി പിഴ ഈടാക്കി. പതിവുപോലെ ഒരു കോളം പത്രവാര്‍ത്ത വായിച്ച് നമ്മള് അടുത്ത വാര്‍ത്തയിലേക്ക്... കാലങ്ങളായി ഇവിടെ കുപ്പിവെള്ളം വിപണിയിലെത്തിച്ച് പണം സമ്പാദിച്ച കമ്പനികള്‍ ഏതൊക്കെ എന്ന് ജനം അറിയുന്നില്ല. നാളിതുവരെ മനുഷ്യവിസര്‍ജ്ജ്യം കലര്‍ന്ന മലിനജലം കാശു കൊടുത്തു വാങ്ങി കുടിച്ച ജനത, അവര്‍ക്ക് ഇതുമൂലം വന്നിട്ടുള്ള രോഗങ്ങള്‍, അവരുടെഅവസ്ഥ. ഇതൊന്നും ആരും അറിയുന്നുമില്ല.
രാജ്യത്ത് 30 വര്‍ഷം മുമ്പ് മാതൃമരണനിരക്ക് ഒരു ലക്ഷം ഗര്‍ഭിണികള്‍ക്ക് 500 ആയിരുന്നു. രണ്ടു വര്‍ഷം മുമ്പ് 130 ആയി കുറഞ്ഞു. ശാസ്ത്രീയമായ ചികിത്സാരീതിയും ചില അവശ്യമരുന്നുകളുടെ ഉപയോഗവുമാണ് ഇതിനു സഹായകമായത്. എന്നാല്‍, ഇക്കഴിഞ്ഞ ജൂലായ് ഒന്നാം തീയതി മുതല്‍ ഈ മരുന്നിന്റെ ഉല്‍പ്പാദനത്തിലും വിതരണത്തിലും വില്‍പ്പനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സ്വകാര്യകമ്പനികള്‍ മരുന്ന് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഈ ഉത്തരവ് നിലവില്‍ വരുമ്പോള്‍ മുതല്‍ രാജ്യത്ത് ഒരേ ഒരു സ്ഥാപനത്തിനു മാത്രമേ ഒാക്സിറ്റോസിന്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും കഴിയൂ,
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ ക്രമക്കേടുകളാണ്. പൊതുവേ 25 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് ഈ പ്രശ്നം കണ്ടിരുന്നതെങ്കിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും പിസിഒഎസ്. ധാരാളമായി കണ്ടുവരുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണശൈലി, വ്യായാമം എന്നിവയിലൂടെ പിസിഒഡി നിയന്ത്രിക്കാം.
ജീവീതത്തില്‍ എല്ലാവര്ക്കും ആഗ്രഹങ്ങളുണ്ട്. ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കും. താന്‍ ആഗ്രഹിക്കുന്ന ജീവിതത്തില്‍ എത്തിയാല്‍ മാത്രമേ പലപ്പോഴും മനുഷ്യന് തൃപ്തി വരുകയുള്ളു. തന്റെ ആഗ്രഹം സഫലമാകുന്നതുവരെ മനുഷ്യന് ശ്രമിച്ചുകൊണ്ടേയിരിക്കും. ചിലര്‍ അവര്‍ ആഗ്രഹിച്ച ജീവിതം തന്നെ നയിക്കുമ്പോള്‍ മറ്റു ചിലര്‍ കിട്ടിയ ജീവിതത്തെ പഴിച്ച് മുമ്പോട്ടു പോകുന്നു. ചെറുതായാലും വലുതായാലും അവനവന്റെ ആഗ്രഹം എല്ലാവര്ക്കും വലുതാണ്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? അതെയെങ്കില് നിങ്ങള്‍ അന്ധതയിലേക്കു യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നോര്ക്കുക. സ്മാര്‍ട്ട് ഫോണില്‍ നിന്നും പ്രവഹിക്കുന്ന നീലവെളിച്ചം അന്ധതയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ ടാബ്ലറ്റുകള്, ലാപ്ടോപ്പുകള്, എല്‍.ഇ.ഡി ലൈറ്റുകള്‍-മോണിറ്ററുകള്‍ എന്നിവയില്‍ നിന്നെല്ലാം പുറപ്പെടുന്ന നീല വെളിച്ചം കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 35 തവണയെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ പരിശോധിക്കുന്നുണ്ട്. ഉണര്‍ന്നയുടനെ 70 ശതമാനം ആളുകളും ഫോണ്‍ പരിശോധിക്കുന്നു. ഒരാള്‍ ഒരു ദിവസം ശരാശരി മൂന്നര മണിക്കൂറിലേറെയാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത്.
പോഷകത്തിന്റെ സമ്പന്നഉറവിടങ്ങളാണ് ഉണക്കപ്പഴങ്ങള്‍ (ഡ്രൈ ഫ്രൂട്ട്സ്). പുരാതനകാലം മുതല്‍ തന്നെ പഴങ്ങള്‍ ഉണക്കി സൂക്ഷിക്കുന്ന രീതി ലോകത്തെല്ലായിടത്തും പ്രചാരത്തിലുണ്ടായിരുന്നു. കേടാകാതെ കൂടുതല്‍ കാലം സൂക്ഷിക്കാം, ഫ്രഷ് പഴങ്ങളെക്കാള്‍ സൂക്ഷിക്കാന്‍ വളരെ കുറച്ചു സ്ഥലം മതി തുടങ്ങിയവയെല്ലാം ഉണക്കപഴങ്ങളുടെ മേന്മയാണ്. ഉണക്കപ്പഴങ്ങളില്‍ മുന്തിരിയാണ് ഏറ്റവും പ്രചാരത്തിലെങ്കിലും ഈന്തപ്പഴം, അത്തി, ആപ്പിള്‍ എന്നിവയും പ്രചാരത്തിലുണ്ട്. പപ്പായ, കിവി, പൈനാപ്പിള്‍, ചെറി, മാമ്പഴം, സ്ട്രോബറി ഇതെല്ലാം ഉണക്കിയെടുക്കുന്നു. 100 ഗ്രാം ഉണക്കമാമ്പഴത്തില് 314 കാലറി അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ എ, ബി, ഡി, ഇ, കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ഉണങ്ങിയ പഴങ്ങള്‍ പ്രോട്ടീന്‍, വിറ്റമിന്‍, മിനറല്‍, നല്ല കൊഴുപ്പ് എന്നിവയുടെ കലവറയാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്കും ഡ്രൈ ഫ്രൂട്ട്സ് നിയന്ത്രണവിധേയമായേ ഉപയോഗിക്കാവൂ. അതേസമയം, വിളര്‍ച്ച(അനീമിയ) ഉള്ളവര്‍ക്കും അത്ലറ്റുകള്‍ക്കും ഡ്രൈ ഫ്രൂട്ട്സ് മികച്ചതാണ്.
ഒമേഗാ 3 ഫാറ്റി ആസിഡ് വിഷാദരോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതായി പഠനങ്ങള്‍. മീനെണ്ണയിലും ചിലയിനം കടല്‍ ആല്ഗേകളിലും ഒമേഗാ 3 ഫാറ്റി ആസിഡ് സമൃദ്ധമായി കാണപ്പെടുന്നു. മത്സ്യവും കടല്‍വിഭവങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരില്‍ വിഷാദരോഗം താരതമ്യേന കുറവാണത്രേ. ഒമേഗാ 3 യില്‍ അടങ്ങിയിരിക്കുന്ന ഇപിഎ, ഡിഎച്ച്എ ആസിഡുകളാണ് വിഷാദരോഗത്തില്‍ പ്രധാനമായും സ്വാധീനിക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് അകത്ത് രക്തം ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. ഹൃദയം അമിതമായി രക്തം പമ്പ് ചെയ്യുമ്പോഴാണ് സാധാരണ ഗതിയില്‍ ഈ മര്‍ദ്ദം അനുഭവപ്പെടുന്നത്. പല രോഗങ്ങളുടേയും പെട്ടെന്നുള്ള കടന്നുവരവിന് കളമൊരുക്കുന്നതാണ് രക്തസമ്മര്‍ദ്ദം. അമിതമായി ഉയരുകയോ, താഴുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് പോകുന്ന അവസ്ഥ മരണം പോലും ഉണ്ടാക്കാം. അതിനാല്‍ ബി.പി നിയന്ത്രിച്ച് ആരോഗ്യപരമായ ജീവിതം ഉറപ്പ് വരുത്തേണ്ടതുണ്ട്.
തൂശനില മുറിച്ചു വച്ചു തുമ്പപ്പൂ ചോറു വിളമ്പീ എന്നൊക്കെ കേട്ടിരിക്കാന്‍ സുഖമുണ്ടെങ്കിലും ചോറ് അത്ര വെളുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ മിക്ക ഡയറ്റ് ചാര്‍ട്ടുകളിലും വെള്ളച്ചോറിന് വില്ലന്‍ റോളാണ്. തവിട്ട് അരിയെ അപേക്ഷിച്ച് വെള്ളച്ചോറിന്റെ ഗൈ്ളസിമിക് ഇന്‍ഡക്സ് ഉയര്‍ന്ന തോതിലാണെന്നതാണ് പ്രധാന കാരണം. ഇക്കാരണത്താല്‍ വെള്ളച്ചോറ് വളരെ പെട്ടെന്ന് തന്നെ ഗ്ളൂക്കോസായി മാറ്റപ്പെടുന്നതിനാല്‍ ബ്ളഡ് ഷുഗര്‍ ലെവല്‍ വളരെ പെട്ടെന്ന് ഉയരുന്നു. പ്രമേഹരോഗികള്‍ക്ക് ഇത് നല്ലതല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ബി.പി പ്രതിരോധിക്കാനുള്ള ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഉപ്പിന്റെ ഉപയോഗത്തിലെ നിയന്ത്രണമാണ്. രക്തത്തില്‍ കലര്‍ന്നാല്‍ അമിതമായി രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള രാസപദാര്‍ത്ഥമാണ് സോഡിയം കേ്ളാറൈഡ് അഥവാ ഉപ്പ്. അമിതമായി ഉപ്പ് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ സ്വാഭാവികമായും രക്തസമ്മര്‍ദ്ദം ഉയരും. കൊഴുപ്പുള്ള ഭക്ഷണം അധികം മധുരമുള്ള ഭക്ഷണം, എണ്ണ ചേര്‍ന്ന ഭക്ഷണം, സ്ഥിരമായി റെഡ് മീറ്റ് ഉള്‍പ്പെടെയുള്ള മാംസാഹാരഭക്ഷണശൈലി, അമിതമായി ബേക്കറി ഐറ്റംസ് കഴിക്കുന്നത്, പാല്, മുട്ട എന്നിവയുടെ അമിത ഉപയോഗം എന്നിവയൊക്കെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ രക്തം ലഭിക്കാതെ കിടന്ന മരണത്തിനും ജീവിതത്തിനും ഇടയിലെ ചുരുങ്ങിയ ഇടവേളയിലാണ് കരുനാഗപ്പള്ളിക്കാരന്‍ നാസര്‍ ആ തീരുമാനം എടുത്തത്. ഇനിയൊരാള്‍ക്കും രക്തം ലഭിക്കാത്തതിനാല്‍ ചികിത്സ മുടങ്ങരുത്. കാന്‍സര്‍ ശരീരത്തെ തളര്‍ത്തിയപ്പോള്‍ മനസ്സുകൊണ്ട് അസുഖത്തെ തളര്‍ത്തി അയാള്‍ അവിടെ നിന്നിറങ്ങി. പിന്നെ നടന്നത് ചരിത്രമാണ്. രക്തത്താല്‍ എഴുതപ്പെട്ട ചരിത്രം.
മലദ്വാരസംബന്ധിയായ രോഗങ്ങളില്‍ ഒന്നായ മലദ്വാരഫിസ്റ്റുല(ബയറര്‍ന്‍വദ യഷ ദഷന്റ)ക്ക് കാരണം മലദ്വാരത്തിനു സമീപമായി ഉണ്ടാകുന്ന പരുക്കള്‍ ആണ്. ഇത്തരം പരുക്കള്‍ പൊട്ടി ഒരു നാളം സംജാതമാകുകയും നാളത്തിന്റെ ഒരറ്റം മലദ്വാരത്തിനു വെളിയിലും മറ്റേ അറ്റം മലദ്വാരത്തിനുള്ളിലായും തുറക്കുന്നു. രോഗാണു സംക്രമണം കാരണം മലദ്വാരത്തിനു വെളിയിലുള്ള ദ്വാരത്തിലൂടെ പഴുപ്പും ചലവും ചിലപ്പോള്‍ രക്തവും സ്രവിച്ചു കൊണ്ടിരിക്കും